Monday, November 28, 2011
Friday, November 25, 2011
നിര്യാതയായി
തളിയങ്ങോട്ട് കളരിക്കല്‍ രാവുണ്ണി പണിക്കരുടെ ഭാര്യ മാടശ്ശേരി കളരിക്കല്‍ കല്യാണി പണിക്കത്യാര്‍ നിര്യാതയായി .ഉത്തമന് ,രവീന്ദ്രന് പണിക്കര്‍ (ജ്യോത്സ്യന് )ഉഷ രത്നം എന്നിവര്‍ മക്കളാണ് .തച്ചിങ്ങാടം കളരിക്കല്‍ സുലോചന ,കുവക്കൊട്ട് കളരിക്കല്‍ ജയസുധ ,പാതയ്ക്കര കളരിക്കല്‍ വാസുദേവന്‍ എന്നിവര്‍ മരുമക്കളുമാണ് .
Sunday, November 06, 2011
ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ് അനുവദിക്കണം
കേരളത്തില്‍ ജ്യോതിഷം കുലതോഴിലാക്കിയ ഗണകന്,കണിയാര് ,കണിശു.കളരി പണിക്കര്‍,കളരി കുറുപ്പ് ,കണിയാര് പണിക്കര്‍ എന്നീ സമുദായ വിഭാഗങ്ങള്‍ക്ക് ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ് അനുവദിക്കണമെന്ന് കണിയാര് പണിക്കര്‍ സമാജം പ്രവര്‍ത്തകസമിതി യോഗം ആവശ്യപെട്ടു. പിന്നോക്ക ജാതിയിലുള്‍പ്പെട്ട ഈ സമുദായത്തിലെ ഓരോ വിഭാഗവും വ്യത്യസ്ത സംഘടനകള്‍ ഉണ്ടാക്കി ഉന്നമനത്തിനു മത്സരിക്കുന്നത് സമുദായത്തിന് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കും , അവകാശങ്ങള്‍ക്കും വിഘാതമാവുകയാണ് .അതിനാല്‍ സമുദായ ഏകീകരണത്തിന് വേണ്ടി എല്ലാ ജ്യോതിഷ സമുദായ നേതാക്കന്മാരും ഒത്തൊരുമിക്കേണ്ട സമയം അതിക്രമിചിരിക്കയാനെന്നും യോഗം വിലയിരുത്തി.ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ് അനുവദിക്കണമെന്ന് ആവശ്യപെട്ടു പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന് നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു
ചടങ്ങില്‍ സമാജംഭാരവാഹികളായ ടി.കെ.രാമദാസ് ,കരിമ്പില്‍ രാധാകൃഷ്ണന് ,തൃക്കിടീരി കളരിക്കല്‍ രാമകൃഷ്ണന് ,തിരുവാലി കളരിക്കല്‍ പത്മനാഭന് ,തളിയങ്ങോട്ട് കളരിക്കല്‍ ബിനീഷ് പണിക്കര്‍ ,ടി.കെ.സതീശന് ,വിപിന്‍ അയ്യാത്ത്,ടി.കെ.സതീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Monday, October 03, 2011
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി !
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ .
സമൂഹത്തില്‍ സത്വ ഗുണ പ്രധാനികളുടെ അളവ് വര്‍ധിക്കുമ്പോള്‍ മാത്രമാണ് സംസ്കാര സമ്പന്നമായ ഒരു സമൂഹം നിലവില്‍ വരുന്നത് .സംസ്കാര സമ്പന്നമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍ രജസ്തമോ ഗുണങ്ങളെ ഇല്ലാതാക്കി സത്വ ഗുണ പ്രധാനികളായ ജനങ്ങളെ വാര്‍ത്തെടുക്കുവാന്‍ ഈ നവരാത്രി ആഘോഷങ്ങള്‍ക്ക് കഴിയട്ടെ ..
എല്ലാവര്ക്കും നവരാത്രി ആശംസകള്‍
Monday, September 12, 2011
ഓണകോടി വിതരണം ചെയ്തു
നിലമ്പൂര്‍: കണിയാര് പണിക്കര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം സമുചിതമായി ആഘോഷിച്ചു.ഓണത്തോടനുബന്ധിച്ചു അമരമ്പലം പഞ്ചായത്തിലെ പണിക്കര്‍ സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് സമാജം ഓണകോടി വിതരണം ചെയ്തു. എഴുപതു കഴിഞ്ഞ പതിമൂന്നു പേര്‍ക്കാണ് ഓണകോടി നല്‍കിയത്.
![]() |
സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് |
സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് വിതരാണോത്ഘാടനം നടത്തി.ടി.കെ.രാമചന്ദ്രപണിക്കര്‍, ടി.കെ.പത്മനാഭന്, കരിമ്പില്‍ രാധാകൃഷ്ണന്,ടി.കെ.സതീശന് .ടി.എസ് .സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Monday, August 22, 2011
മോള്‍ഡ് വിതരണം
ശ്രവണ സഹായി മോള്‍ഡ് വിതരണം നടത്തി
പൂക്കോട്ടുംപാടം :കഴിഞ്ഞ ശിശു ദിനത്തോടനുബന്ധിച്ച് അമരമ്പലം കണിയാര് പണിക്കര്‍ സമാജവും തിരുവന്തപുരം നാഷണല്‍ ഇന്സ്റ്റിട്ട്യൂ ട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് സംയുക്തമായി നടത്തിയ സൗജന്യ ശ്രവണ പരിശോധന ക്യാമ്പില്‍ ശ്രവണ സഹായി ലഭിച്ചവര്‍ക്കുള്ള മോള്‍ഡ് വിതരണം നടത്തി .അമരമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തനൂജ ആതവനാട് മോള്‍ഡ് വിതരണം ഉത്ഘാടനം ചെയ്തു .
![]() | ||
|
ചടങ്ങില്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് അധ്യക്ഷത വഹിച്ചു.കഴിഞ്ഞ നവംബറില്‍ നടന്ന ക്യാമ്പില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം പേര് പങ്കെടുത്തു. നിര്‍ധനരായ 110 പേര്‍ക്കാണ് ശ്രവണ സഹായി സൌജന്യമായി വിതരണം നടത്തിയത് .കേന്ദ്ര സര്‍ക്കാരിന്റെ എട്ടര ലക്ഷം രൂപയുടെ ശ്രവണ സഹായികളാണ് സമാജത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യാന്‍ സാധിച്ചത് . മോള്‍ഡ് വിതരണത്തിനു ക്യാമ്പ് കോ ഒര്ടിനട്ടെര് ടി.കെ.സതീശന് ,ടി.എസ് .സുരേഷ് ബാബു,ടി.കെ.ബിനീഷ് പണിക്കര്‍ ,ടി.കെ.പത്മനാഭന് .ടി.എസ് .അര്ജുന് എന്നിവര്‍ നേതൃത്വം നല്കി .
Friday, August 05, 2011
Friday, July 22, 2011
![]() |
പറവൂര്‍ ശ്രീധരന് തന്ത്രി |
Thursday, June 23, 2011
വാര്‍ഷിക സമ്മേളനം
സാമൂഹിക വളര്‍ച്ചയില്‍ സാമുദായിക
സംഘടനകളുടെ പങ്ക് ഗണനീയം-
മന്ത്രി .എ.പി.അനില്‍ കുമാര്‍ പൂക്കോട്ടുംപാടം; കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങല്ക്കൊപ്പമാണ് സാമൂദായിക സംഘടനകളുടെയും സ്ഥാനനമെന്നു സംസ്ഥാന ടൂറിസം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.യെ.പി.അനില്‍കുമാര്‍ പറഞ്ഞു.നിലമ്പൂരില്‍ കണിയാര് പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സമസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് അധ്യക്ഷനായിരുന്നു.
![]() |
മന്ത്രി എ.പി.അനില്‍ കുമാര്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു |
മലപ്പുറം ജില്ലയിലെ പ്രഗത്ഭ ജ്യോത്സ്യന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി സമാജം എര്പെടുത്തിയ 'ജ്യോതിര്‍ വിദ്യ'പുരസ്കാരം ജോതിഷത്തിലും,സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലും ശ്രദ്ധേയനായ പാണ്ടിക്കാട് ശ്രീ.വള്ളുവങ്ങാട്ട് കളരിക്കല്‍ വിശ്വനാഥന് പണിക്കര്‍ക്ക് നല്കി മന്ത്രി ആദരിച്ചു.അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ .എം.ബഷീര്‍ പൊന്നാട അണിയിച്ചു.ശാസ്ത്രീയമായ ജ്യോതിഷ പഠനം മാത്രമേ സമൂഹ നന്മക്ക് ഉപകരിക്കൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജ്യോതിഷ ഗ്രന്ഥമായ 'അഷ്ടാധ്യായിയില്‍ 'ഗവേഷനാത്മക പഠനം നടത്തിയ ഡോക്ടര്‍ സി.കെ.സുജയ് കുമാര്‍, നിലമ്പൂരില്‍ എസ്.എസ്.യേല്‍.സി,പരീക്ഷയില്‍ മികച്ച വിജയിയായ കെ.വി.അബ്ജ എന്നിവരെയും ശില്പം നല്കി ആദരിച്ചു.
![]() | ||
മന്ത്രി വി.കെ.വിശ്വനാഥന് പണിക്കര്‍ക്ക് 'ജ്യോതിര്‍ വിദ്യ'പുരസ്കാരം നല്കുന്നു |
സമ്മേളനത്തില്‍ കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം ജില്ല പ്രസിഡന്റ് പാലൂര് ഗോപാലകൃഷ്ണ പണിക്കര്‍ ,കേരള ഗണക കണിശ സഭ മലപ്പുറം ജില്ല ജോയന്റ് സെക്രട്ടറി കെ.പുരം.സുന്ദരന്‍ .കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശിവാത്മാജന് ,ദേശം ക്ഷേത്രം പ്രസിഡന്ടുമാരായ കേമ്പില്‍ രവി,കെ,സി.വേലായുധന് .സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്, ട്രഷറര്‍ ടി.കെ.പത്മനാഭന്,പ്രോഗ്രാം കണ്‍വീനര്‍ ടി.കെ.സതീശന് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 08, 2011
പുരസ്കാരം
'ജ്യോതിര്‍ വിദ്യ പുരസ്കാരം'
വള്ളുവങ്ങാട് വിശ്വനാഥന് പണിക്കര്‍ക്ക്
വള്ളുവങ്ങാട് വിശ്വനാഥന് പണിക്കര്‍ക്ക്
പൂക്കോട്ടുംപാടം :മലപ്പുറം ജില്ലയിലെ പ്രഗത്ഭ ജ്യോത്സ്യന്മാര്ക്ക് കണിയാര് പണിക്കര്‍ സമാജം നല്കുന്ന പ്രഥമ 'ജ്യോതിര്‍ വിദ്യ'പുരസ്കാരത്തിന് പാണ്ടിക്കാട് വള്ളുവങ്ങാട് കളരിക്കല്‍ വിശ്വനാഥന് പണിക്കരെ തെരഞ്ഞെടുത്തു ..2011ജൂണ്‍ 18 നു ശനിയാഴ്ച രാവിലെ 10 മണിക്ക് പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ബഹു .കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ .എ .പി. അനില്‍ കുമാര്‍ വള്ളുവങ്ങാട് വിശ്വനാഥന് പണിക്കര്‍ക്ക് പുരസ്കാരം സമ്മാനിക്കും. പ്രശസ്ത തിരകഥ കൃത്ത് ആര്യാടന് ഷൌക്കത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കും .
![]() |
വിശ്വനാഥ പണിക്കര്‍ |
1954 ജനുവരി 10 നു വള്ളുവങ്ങാട് കളരിക്കല്‍ ഉണ്ണി കേളന് പണിക്കരുടെയും, പേരൂര്‍ കളരിക്കല്‍ മീനാക്ഷിയമ്മയുടെയും മകനായി ജനിച്ച വിശ്വനാഥ പണിക്കര്‍ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ ജ്യോതിഷ രംഗങ്ങളില്‍ ശ്രദ്ധേയനാണ് .പാണ്ടിക്കാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി .പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്നൂര്‍ കളരിക്കല്‍ ഗോവിന്ദന് പണിക്കരില്‍ നിന്നും ജ്യോതിഷ പഠനം നടത്തി.ജില്ലയിലെ ജ്യോതിഷം അഭ്യസിക്കുന്നവര്ക്കുന്നവരുടെ കൂട്ടായ്മയായ 'നവഗ്രഹ ദൈവജ്ഞ സഭ'യുടെ രക്ഷാധികാരി ,കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം സംസ്ഥാന രക്ഷാധികാരി ,ജില്ല വൈസ് പ്രസിഡന്റ് ,ബി .ജെ .പി. പാണ്ടിക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് ,സെക്രട്ടറി എന്നി നിലകളില്‍ പ്രസിദ്ധനാണ്.തുവൂര്‍ വേട്ടേക്കരന് കാവ് ഭരണ സമിതി 'ജ്യോതിഷ ശ്രേഷ്ഠ 'പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട് .
ഇടപറ്റ കളരിക്കല്‍ രത്ന കുമാരിയാണ് ഭാര്യ .ജ്യോത്സ്യനായ രാഗേഷ് ,രേണുക എന്നിവര്‍ മക്കളാണ് .
Saturday, June 04, 2011
കണിയാര്‍പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും
![]() |
എ.പി.അനില്‍ കുമാര്‍ |
![]() |
ആര്യാടന് ഷൌക്കത്ത് |
പൂക്കോട്ടുംപാടം :കണിയാര് പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 18 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ നടക്കും .വാര്‍ഷിക സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി .എ.പി .അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും .പ്രശസ്ത തിരകഥ കൃത്തും ,നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ ശ്രീ .ആര്യാടന് ഷൌക്കത്ത് മുഖ്യ അഥിതി ആയിരിക്കും .മലപ്പുറം ജില്ലയിലെ പ്രശസ്ത ജ്യോത്സ്യനായ വീ .കെ.വിശ്വനാഥന് പണിക്കരെ ജ്യോതിര്‍ വിദ്യാ പുരസ്കാരം നല്കി ആദരിക്കും .കൂടാതെ ഗവേഷണ ജേതാവ് ഡോ.സി .കെ.സുജയ് ,എസ് .എസ് .എല്‍ .സി.യിലെ മികച്ച വിജയി എന്നിവരെയും ആദരിക്കും. കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം ജില്ല പ്രസിഡന്റ് പാലൂര് ഗോപാലകൃഷ്ണ പണിക്കര്‍ ,കേരള ഗണക കണിശ സഭ ജില്ല പ്രസിഡന്റ് പി.കെ.ബാല സുബ്രഹ്മണ്യന് മാസ്റ്റര്‍ ,അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍ ,കാളികാവ് ബ്ലോക്ക് അംഗം പി. ശിവാത്മാജന് എന്നിവര്‍ സംബന്ധിക്കും .
Wednesday, April 13, 2011
എല്ലാവര്ക്കും വിഷു ദിനാശംസകള്‍
കൊല്ലം 1186 മത് മേട മാസം 1 നു [2011ഏപ്രില്‍ 14 നു ]വ്യഴാഴ്ച ഉദിച്ച് 16 നാഴികയും 33 വിനാഴികയും പുലര്‍ന്ന സമയത്ത് [പകല്‍ 12 മണി 19 മിനുറ്റ് ]കര്‍ക്കിടകം രാശി ഉദയ സമയത്ത് മകം നക്ഷത്രം ചിങ്ങക്കൂറില്‍ മേഷ വിഷു സംക്രമം.അന്ന് അസ്തമിച്ച് മേട മാസം 2 നു പുലരുവാന്‍ 4 നാഴിക രാവുള്ളപ്പോള്‍ മീനം രാശി സമയത്ത് [കാലത്ത് 4 മണി 30 മിനുട്ടിന് ശേഷം 4 മണി 40 മിനുട്ടിനുള്ളില്‍ ]കണി കൈനെട്ടാതികള്ക്കും കൈക്കോട്ട് ചാല്ക്കും ,മേടം 2 നു ഉദയ അസ്തമയെ മേടം രാശി സമയത്ത് പോഴുതളപ്പാനും,മേട മാസം 7 നു ബുധനാഴ്ച ഉദിച്ച് 4 നാഴികയും 15 വിനാഴികയും പുലര്‍ന്നതിനു ശേഷം [പകല്‍ 8 മണിക്കും 8.30 നും ഇടയില്‍ ]ഇടവം രാശി സമയത്ത് ചാലിടുവാനും, വിതപ്പാനും ശുഭം .
വിഷു വരവ് ;ഗജ വാഹനം ,കിടന്നു വരവ് ,പടിഞ്ഞാട്ടു ദൃഷ്ടി ,കറുത്ത നിറം ,ശ്വേത വസ്ത്രം ,വജ്രം ആഭരണം ,ശൂലം ആയുധം ,ഗുളം ഭക്ഷണം ,നാല് പറ വര്‍ഷം,അഗ്നി മണ്ഡലം ,രാജാ ചന്ദ്ര;,മന്ത്രി ഗുരു ;സേനാധിപോ ബുദ്ധ;
Wednesday, April 06, 2011
വോട്ട് സമുദായ ഉന്നമനത്തിന്
വോട്ടു സമുദായ ഉന്നമനത്തിനു സഹായിക്കുന്നവര്‍ക്ക്
പൂക്കോട്ടുംപാടം:നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണക കണിയാര് പണിക്കര്‍ ,വിഭാഗങ്ങളുടെ വോട്ടു സമുദായ ഉന്നമനത്തിനു സഹായിക്കുന്നവര്‍ക്ക് മാത്രമേ നല്‍കൂ എന്ന് കണിയാര് പണിക്കര്‍ സമാജം മണ്ഡലം കണ്വന്ഷന് തീരുമാനിച്ചു .കണ്വന്ഷന് പ്രസിഡന്റ് ടി.കെ .രാമദാസ് ഉദ്ഘാടനം ചെയ്തു .സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന് ,ടി .കെ.സതീഷ് പണിക്കര്‍ ,ടി.കെ.പത്മനാഭന് ,വിപിന്‍ അയ്യാത്ത് ,ടി.കെ.സതീശന് , ഏ.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു .
Monday, March 28, 2011
Saturday, March 05, 2011
ടി .കെ .മാധവ പണിക്കര്‍
തളിയങ്ങോട്ട് കളരിക്കല്‍
മാധവ പണിക്കര്‍
![]() |
ടി.കെ.മാധവപ്പണിക്കര്‍ |
തളിയങ്ങോട്ട് കളരിക്കല്‍ രാമന് പണിക്കരുടെ നാലുമക്കളില്‍ മൂത്തപുത്രനായി 1920ഫെബ്രുവരിയില്‍ നിലമ്പൂരിലെ അമരമ്പലത്തെ ആനമുണ്ടയില് ജനനം .അമരമ്പലം ഉള്ളാട് ഗവര്‍മെന്റ് എല്‍.പി .സ്ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.തുടര്‍ന്ന് മഞ്ചേരി പത്തപിരിയം അപ്പുക്കുട്ടന് പണിക്കരുടെ കീഴില്‍ സംസ്കൃത പഠനവും ,ജ്യോതിഷ പഠനവും നടത്തി .പതിനഞ്ചു വയസ്സില്‍ ജ്യോതിഷം കൈകാര്യം ചെയ്തു തുടങ്ങി .കൃത്യമായ പ്രവചന നൈപുന്ന്യവും ജാതക കുറിയും ദേശത്തും ദേശാന്തരങ്ങളിലും പ്രശസ്തി നേടികൊടുത്തു .2006 ശതഭിഷിക്തനായി. 2007ഇഹലോകവാസം വെടിഞ്ഞു .
പെരിന്തല്‍മണ്ണ പരേതയായ കക്കൂത്ത് കളരിക്കല്‍ പാറുക്കുട്ടിയും ,ചന്ദ്രികയും ഭാര്യമാര്‍ .നാലു പെണ്മക്കളും അഞ്ചു ആണ്മക്കളും.ഇളയ മകന് ശ്രീജിത്ത് പണിക്കര്‍ മാത്രമാണ് ജ്യോതിഷം കൈകാര്യം ചെയ്യുന്നത് .
പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന പരേതനായ അരീകുളങ്ങര സോമന് പണിക്കര്‍ മൂത്ത മരുമകനും, യുവജ്യോതിഷികളില് ശ്രദ്ധേയനായ അരീകുളങ്ങര സുരേഷ് പണിക്കര്‍ പേരമകനുമാണ്.
Subscribe to:
Posts (Atom)