ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, October 03, 2011

 സരസ്വതി  നമസ്തുഭ്യം  
വരദേ കാമരൂപിണി !
വിദ്യാരംഭം  കരിഷ്യാമി 
സിദ്ധിര്‍ ഭവതു മേ സദാ .
  സമൂഹത്തില്‍ സത്വ ഗുണ പ്രധാനികളുടെ  അളവ് വര്‍ധിക്കുമ്പോള്‍ മാത്രമാണ് സംസ്കാര സമ്പന്നമായ  ഒരു സമൂഹം നിലവില്‍ വരുന്നത് .സംസ്കാര സമ്പന്നമായ  ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍  രജസ്തമോ ഗുണങ്ങളെ ഇല്ലാതാക്കി സത്വ ഗുണ പ്രധാനികളായ ജനങ്ങളെ  വാര്‍ത്തെടുക്കുവാന്‍ ഈ നവരാത്രി ആഘോഷങ്ങള്‍ക്ക് കഴിയട്ടെ ..
                                            എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍ 


No comments:

Post a Comment