ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, August 22, 2011

മോള്‍ഡ് വിതരണം

ശ്രവണ സഹായി മോള്‍ഡ് വിതരണം നടത്തി

പൂക്കോട്ടുംപാടം :കഴിഞ്ഞ ശിശു ദിനത്തോടനുബന്ധിച്ച്  അമരമ്പലം കണിയാര്‍ പണിക്കര്‍ സമാജവും തിരുവന്തപുരം നാഷണല്‍ ഇന്‍സ്റ്റിട്ട്യൂ ട്ട് ഓഫ്‌ സ്പീച്ച് ആന്റ് ഹിയറിംഗ്  സംയുക്തമായി നടത്തിയ സൗജന്യ ശ്രവണ പരിശോധന ക്യാമ്പില്‍ ശ്രവണ സഹായി ലഭിച്ചവര്‍ക്കുള്ള മോള്‍ഡ് വിതരണം നടത്തി .അമരമ്പലം ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് തനൂജ ആതവനാട്  മോള്‍ഡ് വിതരണം ഉത്ഘാടനം ചെയ്തു .
           വൈസ് പ്രസിഡന്റ്  തനൂജ ആതവനാട്
ചടങ്ങില്‍ സമാജം പ്രസിഡന്റ്  ടി.കെ.രാമദാസ് അധ്യക്ഷത വഹിച്ചു.കഴിഞ്ഞ നവംബറില്‍ നടന്ന ക്യാമ്പില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം പേര്‍ പങ്കെടുത്തു. നിര്‍ധനരായ 110  പേര്‍ക്കാണ് ശ്രവണ സഹായി സൌജന്യമായി വിതരണം നടത്തിയത് .കേന്ദ്ര സര്‍ക്കാരിന്റെ എട്ടര ലക്ഷം രൂപയുടെ ശ്രവണ സഹായികളാണ് സമാജത്തിന്റെ  ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യാന്‍ സാധിച്ചത് . മോള്‍ഡ്  വിതരണത്തിനു ക്യാമ്പ് കോ ഒര്ടിനട്ടെര്‍  ടി.കെ.സതീശന്‍ ,ടി.എസ് .സുരേഷ് ബാബു,ടി.കെ.ബിനീഷ് പണിക്കര്‍ ,ടി.കെ.പത്മനാഭന്‍ .ടി.എസ് .അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി . 


                    











 

No comments:

Post a Comment