എല്ലാവര്‍ക്കും വിഷു ദിനാശംസകള്‍
കൊല്ലം 1186 മത് മേട മാസം 1 നു [2011ഏപ്രില്‍ 14 നു ]വ്യഴാഴ്ച ഉദിച്ച് 16 നാഴികയും 33 വിനാഴികയും പുലര്‍ന്ന സമയത്ത് [പകല്‍ 12 മണി 19 മിനുറ്റ് ]കര്‍ക്കിടകം രാശി ഉദയ സമയത്ത് മകം നക്ഷത്രം ചിങ്ങക്കൂറില്‍ മേഷ വിഷു സംക്രമം.അന്ന് അസ്തമിച്ച് മേട മാസം 2 നു പുലരുവാന്‍ 4 നാഴിക രാവുള്ളപ്പോള്‍ മീനം രാശി സമയത്ത് [കാലത്ത് 4 മണി 30 മിനുട്ടിന് ശേഷം 4 മണി 40 മിനുട്ടിനുള്ളില്‍ ]കണി കൈനെട്ടാതികള്‍ക്കും കൈക്കോട്ട് ചാല്ക്കും ,മേടം 2 നു ഉദയ അസ്തമയെ മേടം രാശി സമയത്ത് പോഴുതളപ്പാനും,മേട മാസം 7 നു ബുധനാഴ്ച ഉദിച്ച് 4 നാഴികയും 15 വിനാഴികയും പുലര്‍ന്നതിനു ശേഷം [പകല്‍ 8 മണിക്കും 8.30 നും ഇടയില്‍ ]ഇടവം രാശി സമയത്ത് ചാലിടുവാനും, വിതപ്പാനും ശുഭം .
വിഷു വരവ് ;ഗജ വാഹനം ,കിടന്നു വരവ് ,പടിഞ്ഞാട്ടു ദൃഷ്ടി ,കറുത്ത നിറം ,ശ്വേത വസ്ത്രം ,വജ്രം ആഭരണം ,ശൂലം ആയുധം ,ഗുളം ഭക്ഷണം ,നാല് പറ വര്‍ഷം,അഗ്നി മണ്ഡലം ,രാജാ ചന്ദ്ര;,മന്ത്രി ഗുരു ;സേനാധിപോ ബുദ്ധ;
No comments:
Post a Comment