സാമൂഹിക വളര്‍ച്ചയില്‍ സാമുദായിക
സംഘടനകളുടെ പങ്ക് ഗണനീയം-
മന്ത്രി .എ.പി.അനില്‍ കുമാര്‍ പൂക്കോട്ടുംപാടം; കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കൊപ്പമാണ് സാമൂദായിക സംഘടനകളുടെയും സ്ഥാനനമെന്നു സംസ്ഥാന ടൂറിസം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.യെ.പി.അനില്‍കുമാര്‍ പറഞ്ഞു.നിലമ്പൂരില്‍ കണിയാര്‍ പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സമസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് അധ്യക്ഷനായിരുന്നു.
മന്ത്രി എ.പി.അനില്‍ കുമാര്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു |
മലപ്പുറം ജില്ലയിലെ പ്രഗത്ഭ ജ്യോത്സ്യന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി സമാജം എര്പെടുത്തിയ 'ജ്യോതിര്‍ വിദ്യ'പുരസ്കാരം ജോതിഷത്തിലും,സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലും ശ്രദ്ധേയനായ പാണ്ടിക്കാട് ശ്രീ.വള്ളുവങ്ങാട്ട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കര്‍ക്ക് നല്‍കി മന്ത്രി ആദരിച്ചു.അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ .എം.ബഷീര്‍ പൊന്നാട അണിയിച്ചു.ശാസ്ത്രീയമായ ജ്യോതിഷ പഠനം മാത്രമേ സമൂഹ നന്മക്ക് ഉപകരിക്കൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജ്യോതിഷ ഗ്രന്ഥമായ 'അഷ്ടാധ്യായിയില്‍ 'ഗവേഷനാത്മക പഠനം നടത്തിയ ഡോക്ടര്‍ സി.കെ.സുജയ് കുമാര്‍, നിലമ്പൂരില്‍ എസ്.എസ്.യേല്‍.സി,പരീക്ഷയില്‍ മികച്ച വിജയിയായ കെ.വി.അബ്ജ എന്നിവരെയും ശില്‍പം നല്‍കി ആദരിച്ചു.
മന്ത്രി വി.കെ.വിശ്വനാഥന്‍ പണിക്കര്‍ക്ക് 'ജ്യോതിര്‍ വിദ്യ'പുരസ്കാരം നല്‍കുന്നു |
സമ്മേളനത്തില്‍ കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം ജില്ല പ്രസിഡന്റ് പാലൂര്‍ ഗോപാലകൃഷ്ണ പണിക്കര്‍ ,കേരള ഗണക കണിശ സഭ മലപ്പുറം ജില്ല ജോയന്റ് സെക്രട്ടറി കെ.പുരം.സുന്ദരന്‍ .കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശിവാത്മാജന്‍ ,ദേശം ക്ഷേത്രം പ്രസിഡന്ടുമാരായ കേമ്പില്‍ രവി,കെ,സി.വേലായുധന്‍ .സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.കെ.പത്മനാഭന്‍,പ്രോഗ്രാം കണ്‍വീനര്‍ ടി.കെ.സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment