മലപ്പുറം ജില്ലയിലെ
അധികാര കേന്ദ്രങ്ങളില്‍ സമുദായ സ്ത്രീ സാന്നിധ്യം
അര്‍ച്ചന കളരിക്കല്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത്അധ്യക്ഷയായി സത്യപ്രതിഞ്ജ ചെയ്യുന്നു
ഈതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചാണ് മത്സരിച്ചതെങ്കിലും മലപ്പുറം ജില്ലയില്‍ നിന്നും രണ്ടു സമുദായംഗങ്ങള്‍ സമാജികരായത് വളരെ സന്തോഷകരമായ കാര്യമാണ്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ നമ്മുടെ സമുദായം ജനസമൂഹങ്ങളിലേക്ക് ഇറങ്ങുന്നു എന്നതിന്റെ സൂചനയാണിത് നല്കു ന്നത്.ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമ്മേ നമുക്കും പൊതുസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനും,അവകാശങ്ങള്‍ നേടിയെടുക്കുവാനും സാധിക്കുകയുള്ളൂ.
ഭവ്യ രാജ് |
ഈ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് കുരിക്കള്‍ റോഡ് ഡിവിഷനില്‍ നിന്നും ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി സമുദായാംഗമായ പണിക്കര്‍കണ്ടി കളരിക്കല്‍ ഭവ്യ രാജ് 120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗ് പ്രതിനിധി ഹാജറ കല്‍പറമ്പിലിനെ പരാജയപ്പെടുത്തിയത്.നഗര സഭ ചെയര്‍ പെഴ്സണല്‍ പദവിയിലേക്ക് പോലും ഇവരുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.
അര്‍ച്ചന കെ |
മാത്രമല്ല ജില്ലയില്‍ നിന്നുതന്നെ പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമാധ്യക്ഷ തന്നെ നമ്മുടെ സമുദായാംഗമാണ് എന്നത് അഭിമാനാര്‍ഹമാണ്.പോരൂര്‍ പഞ്ചായത്തില്‍ വീതനശ്ശേരി പട്ടണം കുണ്ട് വാര്‍ഡില്‍ നിന്നും സി.പി.എം പാനലില്‍ വിജയിച്ച അരീകുളങ്ങര കളരിക്കല്‍ അര്‍ച്ചനയാണ്.ഇവിടെ 257 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അര്‍ച്ചന കോണ്‍ഗ്രസിലെ തങ്കമണിയെ പരാജയപ്പെടുത്തിയത്.ഇപ്പോള്‍ പോരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അമര ക്കാരികൂടിയായ അര്‍ച്ചന കേരള കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി പ്രതീപ് വീതനശേരിയുടെ സഹ ധര്‍മ്മിണിയാണ്.