ഒറ്റതവണ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന പിന്നാക്ക വിഭാഗ
വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി
പ്ലസ്ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
ലഭിച്ച പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയുടെ ഒറ്റതവണ
സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,03,000
ത്തില്‍ താഴെയാകണം. അപേക്ഷ ഫോം www.ksbcdc.com ലഭിക്കും. പൂരിപ്പിച്ച അപേക്ഷക്കൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ
പേജിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്/ ജാതി
സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പ് സഹിതം ജൂലൈ 31 നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക
വിഭാഗ വികസന കോര്‍പ്പറേഷന്‍, 'സെന്റിനല്‍' മൂന്നാംനില, പാറ്റൂര്‍,
വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-695 035 വിലാസത്തില്‍ ലഭിക്കണം. കവറിനു
മുകളില്‍ 'സ്‌കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
No comments:
Post a Comment