തൊഴില്‍ സംവരണമേര്‍പ്പെടുത്തണം
-ഗണക കണിശസഭ
ചേര്‍ത്തല: ഗണകാദി വിഭാഗങ്ങള്‍ക്ക് ഒരുശതമാനം തൊഴില്‍ സംവരണം
ഏര്‍പ്പെടുത്തണമെന്ന് കേരള ഗണക കണിശസഭ (കെ.ജി.കെ.എസ്.) ആലപ്പുഴ ജില്ലാ
സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍
അശോകന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ്
കെ.എസ്.മനോജ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.
മുത്തൂര്‍
ദേവിദാസന്, കെ.ജി.പ്രഭാകരന്, പുനലൂര്‍ ചന്ദ്രബോസ്, മണ്ണടി ഹരി,
പട്ടണക്കാട് രാജീവ്, സ്ഥാനത്ത് റജി, ആമ്പല്ലൂര്‍ ശശിധരന്, പരമേശ്വര
ഗണകന്, സുശീലാ പദ്മനാഭന്, ലളിത പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു.
തുറവൂര്‍ സായിറാം സ്വാഗതവും ഗോകുല്‍കൃഷ്ണ നന്ദിയും പറഞ്ഞു. കുടുംബസംഗമം,
ജില്ലയിലെ സംസ്ഥാന നേതാക്കളെ ആദരിക്കല്‍ , എന്‍ഡോവ്മെന്റ് വിതരണം
എന്നിവയും നടത്തി.