പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക്
എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും, മറ്റു പിന്നാക്ക
വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക്
സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്
നല്‍കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃക http://ksbcdc.com/
എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ സഹിതം ജൂണ്‍
30 നകം മാനേജിങ് ഡയറക്ടര്‍ , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന
കോര്‍പ്പറേഷന്‍, സെന്റിനല്‍ , മൂന്നാം നില, പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഒ.,
തിരുവനന്തപുരം - 695 035 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോറം ലഭിക്കാന്‍
അപേക്ഷ ഫോറം ലഭിക്കാന്‍
No comments:
Post a Comment