പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു
വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക സമുദായത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ച് ഉത്തരവായി. ഇതനുസരിച്ച് ധീവര
സമുദായത്തില്‍പ്പെട്ട (എല്ലാ അവാന്തര വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന)
വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനവും ലത്തീന്‍ കത്തോലിക്ക
വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍
വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തി
നിലവിലുള്ള രണ്ട് ശതമാനം സംവരണം മൂന്നു ശതമാനമായും കുടുംബി
സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശതമാനവും വിശ്വകര്‍മ്മ
സമുദായത്തില്‍ ഉള്‍പ്പെട്ട സമുദായങ്ങള്‍ക്ക് രണ്ട് ശതമാനവും പിന്നാക്ക
വിഭാഗങ്ങളില്‍പ്പെട്ട മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയ ഒ.ഇ.സി.യില്‍
ഉള്‍പ്പെട്ട കുശവന്‍, കുലാലന്‍, കുലാലനായര്‍ , കുംഭാരന്‍, വേളാന്‍, ഓടന്‍,
കലാല, ആന്ത്രാനായര്‍ , ആന്തൂര്‍ നായര്‍ തുടങ്ങിയ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം അനുവദിച്ചിട്ടുണ്ട്.
ഒ.ബി.എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍,
വിശ്വകര്‍മ്മജര്‍ , കുശവന്‍, കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക
സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ.ബി.എച്ച് വിഭാഗത്തിന് ഇനിമുതല്‍
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളുകളിലും അനുവദിക്കുന്ന സംവരണം മൂന്ന് ശതമാനം ആയിരിക്കും.
ഒ.ഇ.സി പട്ടികയിലുള്ള 30 സമുദായങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. നിലവില്‍
പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വണിക-വൈശ്യ തുങ്ങിയ
വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ.ബി.എച്ച്-ല്‍ ഉള്‍പ്പെട്ട 30 ഇതര
സമുദായങ്ങള്‍ക്കും വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ കവിയരുതെന്ന
നിബന്ധനയ്ക്ക് വിധേയമായി, ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
അനുവദിക്കും. ഒ.ബി.എച്ച് വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കുകൂടി ഈ
ഉത്തരവിലൂടെ നല്‍കിയ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ എന്നു
പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പിന്നാക്ക സമുദായ വികസന
വകുപ്പ് ഡയറക്ടര്‍ വി.ആര്‍ . ജോഷിയെ ചുമതലപ്പെടുത്തിയും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്. 30 ഇതര
സമുദായങ്ങള്‍ക്കും എന്നതില്‍ ഉള്‍പ്പെടുത്തിയാണ് കണിയാര്‍ പണിക്കര്‍ ,ഗണക ,കാണി, കളരി പണിക്കര്‍ കളരി കുറുപ്പ് തുടങ്ങിയ സമുദായങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകുക .
No comments:
Post a Comment