ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം
അറിവ് പകര്‍ന്നു നല്‍കുമ്പോള്‍ കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നു
-ജയറാം
തൃശ്ശൂര്‍ : നമുക്ക് കിട്ടുന്ന അറിവ്
മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുമ്പോഴാണ് കൂടുതല്‍ തെളിച്ചം
ഉണ്ടാകുന്നതെന്ന് ചലച്ചിത്രതാരം ജയറാം പറഞ്ഞു. കേരള ജ്യോതിഷ പരിഷത്ത്
സംസ്ഥാന സമ്മേളനം ഉദ്ഘാടനവും ദൈവജ്ഞപുരസ്‌കാര സമര്‍പ്പണവും
നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.അറിവില്ലാത്തവന് അറിവ് പകര്‍ന്നുനല്‍കുന്നത് ഉത്തമമായ പ്രവൃത്തിയാണ്.
വര്‍ഷങ്ങളായി വെളിച്ചം കിട്ടാതെ കിടക്കുന്ന മുറിയില്‍ വിളക്കു കൊളുത്തി
വെളിച്ചം പകരുന്നതുപോലെയാണിതെന്നാണ് ഉപനിഷത്ത് പഠിപ്പിക്കുന്നത്- ജയറാം
പറഞ്ഞു.
ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു. രഘുരാമന്‍ പണിക്കര്‍ അധ്യക്ഷനായി. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഐജി എസ്. ഗോപിനാഥിനെ ജയറാം ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ദൈവജ്ഞപുരസ്‌കാരം കാഞ്ഞാണി ബാലന്‍പണിക്കര്‍ക്ക് സമ്മാനിച്ചു. സെക്രട്ടറി ഉണ്ണിരാജന്‍ കുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജ്യോതിഷാചാര്യ ബിരുദദാനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. കല്ലേറ്റുംകര പത്മനാഭശര്‍മ്മ, മേഴത്തൂര്‍ ഗംഗാധരപ്പണിക്കര്‍ എന്നിവര്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഛായാചിത്രം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സമാദര സമര്‍പ്പണം ഐജി എസ്. ഗോപിനാഥ് നിര്‍വ്വഹിച്ചു. ശ്രീധരപ്പണിക്കരെ ഗുരുദക്ഷിണ നല്‍കി ആദരിച്ചു. ജ്യോതി ജി. തെക്കേടത്ത്, ഹേമചന്ദ്രപ്പണിക്കര്‍ , കെ.എ. നാരായണന്‍ ആമ്പല്ലൂര്‍ , കോലഴി സുരേന്ദ്രപ്പണിക്കര്‍ , ബാലചന്ദ്രന്‍ വടക്കേടത്ത്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, ഡോ.എസ്. കൃഷ്ണന്‍ നായര്‍ , നന്ദകിഷോര്‍ , മധുസൂദനന്‍ പീച്ചിറയ്ക്കല്‍ , പാലത്തുളി കുട്ടികൃഷ്ണപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:
Post a Comment