Posted on: 19 Mar 2014
പൂക്കോട്ടുംപാടം: സമുദായ ഉന്നമനത്തിന്
ചെറുസമുദായങ്ങളുടെ ഏകോപനം ആവശ്യമാണെന്നും അതിനായി അംഗങ്ങള്‍
മുന്നോട്ടുവരണമെന്നും കണിയാര്‍ പണിക്കര്‍ സമാജം ജില്ലാ പ്രവര്‍ത്തക
സമിതിയോഗം ആവശ്യപ്പെട്ടു. ഗണകന്‍, കണിയാര്‍, കളരി പണിക്കര്‍ കംണിശു,
കണിയാന്‍ വിഭാഗങ്ങള്‍ക്ക് ഒ.ഇ.സി ആനുകൂല്യം നല്‍കാനുള്ള സര്‍ക്കാര്‍
തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമുദായ
ഉന്നമനത്തിന് പരിഗണന നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.
യോഗം സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് ഉദ്ഘാടനം ചെയ്തു. കരിമ്പില്‍ കൃഷ്ണന്‍
മുഖ്യപ്രഭാഷണം നടത്തി. ടി.കെ.സതീശന്‍, ടി.കെ.ഗോവിന്ദന്‍, വിപിന്‍, സതീഷ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment