വിശക്കുന്നവര്‍ക്ക് മതത്തിന്റെ പേരില്‍ അന്നം നിഷേധിക്കരുത് -
കെ.പി.ശശികല ടീച്ചര്‍
പൂക്കോട്ടുംപാടം: വിശക്കുന്നവന്റെ വയറ്റില്‍ മതം കുത്തിക്കയറ്റുരുതെന്ന
വിവേകാനന്ദ സ്വാമിയുടെ ആശയം പ്രചരിപ്പിക്കുന്നവര്‍ എരിയുന്ന വയറുമായി
എത്തുന്നവര്‍ക്ക് മതത്തിന്റെ പേരില്‍ അന്നം നിഷേധിക്കരുതെന്ന് ഹിന്ദു
ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല പറഞ്ഞു. പൂക്കോട്ടുംപാടത്ത്
ഐക്യവേദി താലൂക്ക് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇവര്‍ .
സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യങ്ങള്‍
ജാതിയുടെ പേരില്‍ തരം തിരിക്കുന്നത് അവസാനിപ്പിക്കണം. താലൂക്ക് പ്രസിഡന്റ്
ഒ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി. മുരളി, എന്‍ .എസ്.എസ്. ഏറനാട് യൂണിയന്‍ വൈസ്പ്രസിഡന്റ് എസ്.ബി. വേണുഗോപാല്‍ , എസ്.എന്‍ .ഡി.പി. യോഗം നിലമ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് വി.പി. വേണുഗോപാല്‍ , കണിയാര്‍ പണിക്കര്‍ സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷണന്‍ , വിശ്വകര്‍മ്മ സഭ പഞ്ചായത്ത് പ്രസിഡന്റ് പുളിയേങ്ങല്‍ വിജയകുമാര്‍, കെ.എ. പ്രകാശ് ബാബു, അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment