കേരള ചരിത്രം
കളരിയും കലാരൂപങ്ങളും
 |
മുകുന്ദന്‍ കുറുപ്പ് |
തിരുവനന്തപുരം
കനകക്കുന്നില്‍ കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര
പുസ്തക മേളയില്‍ തൃശൂര്‍ അകപറമ്പ്
കളരിക്കല്‍ മുകുന്ദന്‍ കുറുപ്പ് എഴുതിയ “കേരള ചരിത്രം കളരിയും കലാരൂപങ്ങളും” എന്ന
ചരിത്ര പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.കളരികുറുപ്പ്,കളരിപണിക്കര്‍ ജന വിഭാഗത്തിന്‍റെ സംസ്ക്കാരം, തൊഴില്‍,കലാപാരമ്പര്യം
എന്നിവയിലേക്ക് വെളിച്ചം വീശുന്നവയും,ആദി കലാ രൂപങ്ങളുടെ ആവിര്‍ഭാവം, ദ്രാവിഡ ദൈവ
സങ്കല്‍പ്പവും, കാവുകളും, കളരികളില്‍ പരിശീലിപ്പിച്ചിരുന്ന കലാരൂപങ്ങള്‍
എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് മറുനാടന്‍ മലയാളിയായ ഗുജറാത്ത് ഗാന്ധിനഗറില്‍
താമസിക്കുന്ന ശ്രീ.മുകുന്ദന്‍ കുറുപ്പ് എഴുതിയ കേരള ചരിത്രം കളരിയും കലാരൂപങ്ങളും
എന്ന പുസ്തകം.
ഒന്‍പതു അധ്യായങ്ങള്‍ ഉള്ള കേരളചരിത്രത്തിന്‍റ് അവതാരിക
എഴുതിയിരിക്കുന്നത് മുന്‍ ഫോകലോര്‍ അക്കാദമി ചെയര്‍മാനും
ചരിത്രകാരനും, എഴുത്തു കാരനുമായ ഡോ.എം.വി.വിഷ്ണു നമ്പൂതിരിയാണ്. ഗ്രാമീണ ജനവിഭാഗങ്ങള്‍, ജാതി വിഭജനം,ആദിമ കലാ രൂപങ്ങളുടെ ആവിര്‍ഭാവം എന്നിവ പ്രതിപാദിക്കുന്ന ഈ ചരിത്രഗ്രന്ഥം ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. സമാപനച്ചടങ്ങ് ഫെബ്രുവരി അഞ്ചിന് മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട
അമ്പതിലധികം പുസ്തകങ്ങളാണ് കേന്ദ്രമന്ത്രി
പ്രൊഫ.കെ.വി. തോമസ് പ്രകാശനം ചെയ്തത്.
ശാസ്ത്ര കോണ്‍ഗ്രസിന്റെ
ഭാഗമായി ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയ പുസ്തകോത്സവത്തില്‍ അറുപത് സ്റ്റാളു കളിലായി നൂറോളം പ്രസാധകര്‍ പങ്കെടുത്തു.
കൃഷി, ചരിത്രം,
സഹകരണം എന്നീ മേഖലകളിലെ പതിനൊന്നു പുസ്തകങ്ങള്‍
പ്രകാശനം ചെയ്ത ചടങ്ങില്‍
മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍,
ചരിത്രകാരന്മാരായ എം.ഗംഗാധരന്‍, എന്‍.എം. നമ്പൂതിരി, പ്രഭാവര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പുറത്തിറക്കുന്ന “കേരള ചരിത്രം കളരിയും കലാരൂപങ്ങളും” എന്ന
ചരിത്ര പുസ്തകത്തിന്‍റെ മുഖവില
135 രൂപയാണ്.കുലതോഴിലായി
ജ്യോതിഷം കൈകാര്യം ചെയുന്ന ഈ സമുദായത്തിന്‍റെ ജീവിതവും
സംസ്ക്കാരവും അനാവരണം ചെയ്യുന്ന "കളരിയും കളരിയധിപരും" എന്ന പുസ്തകം ഇതിനു മുന്‍പ് കോട്ടയം ഡി.സി.ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.
No comments:
Post a Comment