ശ്രീ .വില്ല്വത്ത് ശിവക്ഷേത്രം
ദേശം ജ്യോത്സ്യന്മാരെ അംഗീകരിച്ചു
തളിയങ്ങോട് കളരിക്കല്‍ വിശ്വനാഥന് പണിക്കര്‍ |
ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടക്കുന്ന അഷ്ടമംഗല്യ,താംബൂലാദി പ്രശ്നങ്ങളില്‍ ദേശം ജ്യോത്സ്യന്മാരെ അവഗണിക്കുന്നതിനെതിരായി കണിയാര് പണിക്കര്‍ സമാജം നടത്തിയ പ്രതിഷേധം വിജയം കണ്ടു .കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ തന്നെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ നടന്ന താംബൂലപ്രശ്നത്തില്‍ ദേശം ജ്യോത്സ്യന് തളിയങ്ങോട് കളരിക്കല്‍ വിശ്വനാഥന് പണിക്കരെ യഥാവിധി താംബൂല പ്രശ്നത്തിനു ക്ഷണിച്ചു.ഇതേ ക്ഷേത്രത്തില്‍ തന്നെ ദേശം ജ്യോത്സ്യന്മാരെ അവഗണിച്ചുകൊണ്ട് നടത്തിയ താംബൂല പ്രശ്നം പണിക്കര്‍ സമാജം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.അന്ന് താംബൂലപ്രശ്നം നടത്താന്‍ വന്ന ജ്യോത്സ്യന് പ്രശ്നം ഒറ്റ രാശിയാക്കി മടങ്ങുകയായിരുന്നു .
ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ നടന്നതാംബൂലപ്രശ്നത്തില് |
ഫെബ്രുവരി ഒന്നിന് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്നത്തില്‍ എടപ്പാള്‍ കെട്ടല്ലൂര് വിജയകുമാര്‍ ,കാണിപ്പയ്യൂര്‍ രാജഗോപാല്‍ ,ടി.കെ. വിശ്വനാഥന് പണിക്കര്‍ എന്നിവര്‍ ദൈവജ്ഞരായിരുന്നു.കണിയാര് പണിക്കര്‍ സമാജം ദേശം ജ്യോത്സ്യന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനുള്ള നിവേദനം നല്കി .അതനുസരിച്ചാണ് ഇപ്പോള്‍ നിലമ്പൂരിലെ ക്ഷേത്രപ്രശ്നങ്ങളില് ദേശം ജ്യോത്സ്യന്മാരുടെ സാന്നിദ്ധ്യം ഉറപ്പുവരുതിയിരിക്കുന്നത് ..
തുടര്‍ന്നും ദേവപ്രശ്നങ്ങളില്‍ പാരമ്പര്യ ദേശം ജ്യോത്സ്യന്മാര അവഗണിച്ചു കൊണ്ട് ദേവ പ്രശ്നങ്ങള്‍ നടത്തിയാല്‍ പണിക്കര്‍ സമാജത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് സമാജം ഭാരവാഹികള്‍ താക്കീത് നല്കി .