മാനവകുലത്തിനു വഴിവെളിച്ചമേകാന്‍ ജ്യോതിഷകളരി
പാരമ്പര്യ
ജ്യോതിഷത്തെ കൈപിടിച്ചുയര്‍ത്താന്‍ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് ചെറുകോട്
ഒരു ജ്യോതിഷ കളരി രൂപമെടുത്തു വരുന്നു.കേരള കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം
മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് കളരി ആരംഭിച്ചിരിക്കുന്നത്.2012 ജൂണ്‍ മുതല്‍ എല്ലാ ഞായറാഴ്ചയും നടക്കുന്ന ജ്യോതിഷ പഠന കോഴ്സ് 2015 ല്‍ ആദ്യ ബാച്ച് പുറത്തിറക്കാനാകുമെന്ന
പ്രതീക്ഷയിലാണ്. ജില്ലയിലെ വിവിധ
പ്രദേശങ്ങളില്‍ നിന്നായി പതിനഞ്ചിലധികം പഠിതാക്കളാണ് ഇപ്പോള്‍ കളരിയില്‍
ജ്യോതിഷം അഭ്യസിക്കുന്നത്. സംസ്കൃതത്തിന്റെ ആദ്യപാഠം മുതല്‍ ജ്യോതിഷ സംബന്ധിയായ എല്ലാ വിഷയങ്ങളും ഈ കളരിയില്‍
അഭ്യസിപ്പിക്കുണ്ട്.ചാത്തങ്ങോട്ടുപുറം സുധാകരന്‍ പണിക്കര്‍ മുഖ്യപ്രാചാര്യനായ
കളരിയില്‍ ജ്യോതിഷ പണ്ഡിതരായ വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ ,ചെറുകര സന്തോഷ്
പണിക്കര്‍ ,വീതനശ്ശേരി പ്രദീപ്‌പണിക്കര്‍ ,വണ്ടൂര്‍ രാധാകൃഷ്ണ പണിക്കര്‍ എന്നിവര്‍
അറിവ് പകര്‍ന്നു നല്‍കുന്നു. ഈ കളരിയില്‍ വിദ്യ അഭ്യസിക്കാനെത്തുന്നവര്‍ക്കും,ജ്യോതിഷം കൈകാര്യം ചെയ്യുന്നവര്‍കും ആവശ്യമായ ജ്യോതിഷസംബന്ധിയായ പുസ്തകങ്ങള്‍
അടങ്ങിയ ഒരു വിപുലമായ ഗ്രന്ഥശാല ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ . ബന്ധപ്പെടേണ്ട വിലാസം പ്രിന്‍സിപ്പല്‍ , ജ്യോതിഷകളരി, ചാത്തങ്ങോട്ടുപുറം, വണ്ടൂര്‍ , മലപ്പുറം ജില്ല ഫോണ്‍ :9495291259.
No comments:
Post a Comment