പാലൂര്‍ സുബ്രഹ്‌മണ്യക്ഷേത്ര തൈപ്പൂയ രഥോത്സവം
ഷണ്‍മുഖ പുരസ്‌ക്കാരംകെ.പി.എ.സി ലളിതയ്ക്ക്
കെ.പി.എ.സി ലളിത |
മലപ്പുറം പാലൂര്‍ സുബ്രഹ്‌മണ്യ
ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ച് വിവിധമേഖലകളില്‍ മികവു പുലര്‍ത്തിയ
പ്രമുഖ വ്യക്‌തികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കും. നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള
ഷണ്‍മുഖ പുരസ്‌ക്കാരം പ്രശസ്‌ത നടി കെ.പി.എ.സി ലളിതയ്ക്കും,കായിക
രംഗത്തെ പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം ഒളിമ്പ്യന്‍ കെ.ടി
ഇര്‍ഫാനും നല്‍കും.
കെ.ടി ഇര്‍ഫാന്‍ |
ജില്ലയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള നാലു
അവാര്‍ഡുകള്‍ ജില്ലയിലെ സീനിയര്‍
പത്രപ്രവര്‍ത്തകരില്‍ മികച്ച ഓള്‍ റൗണ്ടര്‍ ആയി വീക്ഷണം മലപ്പുറം ബ്യൂറോ
ചീഫ് എന്‍.വി മുഹമ്മദലിയേയും, ജില്ലയിലെ മികച്ച സ്‌പോര്‍ട്‌സ് ലേഖകനായി
ദീപിക മലപ്പുറം ബ്യൂറോ ഇന്‍ ചാര്‍ജ് വി. മനോജിനെയും,മികച്ച പ്രാദേശിക
ലേഖകനായി മാതൃഭൂമി പെരിന്തല്‍മണ്ണ ലേഖകന്‍ വി.വി വേണുഗോപാലനേയും,
ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രകടനത്തിന്ന് ഏഷ്യാനെറ്റ് മലപ്പുറം
സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രശാന്ത് നിലമ്പൂരിനേയും തെരഞ്ഞെടുത്തു.ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടി, കെ.പി രാമനുണ്ണി,സി.പി മുഹമ്മദ്
എം.എല്‍.എ, പി.കെ ഉണ്ണികൃഷ്‌ണപ്പണിക്കര്‍ ,കെ.എം അബ്‌ദു എന്നിവരടങ്ങുന്ന
ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രശാന്ത് നിലമ്പൂര്‍ |
ജനുവരി 25ന് പാലൂര്‍ ദണ്ഡായുധപാണി
ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രന്‍ , മന്ത്രിമാരായ അടൂര്‍ പ്രകാശ്, മഞ്ഞളാംകുഴി
അലി,പാണക്കാട് സയ്ിദ് മയുനവറലി ശിഹാബ് തങ്ങള്‍ ,എം.പി
വീരേന്ദ്രകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുരസ്‌ക്കാരങ്ങള്‍
സമ്മാനിക്കും. കേരളത്തിലെ പ്രശസ്‌ത ജ്യോതിഷികളായ പേരടിയൂര്‍ കളരിക്കല്‍
കുട്ടികൃഷ്‌ണപ്പണിക്കര്‍ ,കുറ്റിപ്പുറത്ത് കളരിക്കല്‍ മുകുന്ദന്‍
പണിക്കര്‍ ,ചെറുകര കളരിക്കല്‍ ഉണ്ണി പണിക്കര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട
നല്‍കി ആദരിക്കും. പാലൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവം 19 മുതല്‍ 27 വരെ പാലൂരില്‍ നടക്കും.
No comments:
Post a Comment