പരശുരാമ സ്മൃതിയര്‍ത്തി
പല്ലശന നാല്പ്പത്തീരടി കളരി
പല്ലശന കളരി |
പരശുരാമ സ്മൃതിയര്‍ത്തി പാരമ്പര്യ പൈതൃകത്തിന്റെ ഉദാത്ത മാതൃകയായി
നിലകൊള്ളുന്ന നാല്പ്പത്തീരടി കളരിയാണ് പാലക്കാട് പല്ലശന കളരി.600വര്‍ഷത്തിലധികം കാലപഴക്കം ചെന്ന കളരിയുടെ മാഹാത്മ്യം
വിളിച്ചോതുന്ന പല്ലശന കളരി ഇപ്പോഴും കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങളൊന്നും
നടത്താതെ എഴുത്തുകളരി ആശാന്മാരുടെയും, ആയോധന കളരിയാശാന്മാരുടെയും ഹസ്തരേഖ സ്പര്‍ശവും,
വിയര്പ്പുകണങ്ങളുമേറ്റ് വാങ്ങിയ തങ്ങളുടെ പൂര്‍വികന്മാരായ മഹാരഥന്മാരുടെ
പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നു.കരിങ്കല്‍ കഷ്ണങ്ങള്‍ ചതുരാകൃതിയില്‍ വെട്ടി
തീര്‍ത്ത അസ്ഥിവാരവും, കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ചുമരുകളും, കരിമ്പനകൊണ്ട് തീര്‍ത്ത
മേല്‍ക്കൂരയും കാലത്തെ അതിജീവിച്ച പഴമയുടെ സൌന്ദര്യം വിളിചോതുന്നവയാണ്. ഈ കളരിയില്‍
പരദേവതയായ ഖലൂരിക ഭഗവതി, കന്യാദേവി, ആയുധമേന്തിയ യുദ്ധ ഗണപതി എന്നീ
പ്രതിഷ്ഠകളാണുള്ളത്.കൂടാതെ ഭദ്രകാളി സങ്കല്‍പ്പവും,കേരളത്തിലെ ജ്യോതിഷ
സമുദായങ്ങളുടെ ആരാധനാ മൂര്‍ത്തിയായ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള സുബ്രഹ്മണ്യ കോവിലും
സ്ഥിതി ചെയ്യുന്നു.
സുകുമാരന്‍ പണിക്കര്‍ |