ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Saturday, June 30, 2012

 അനുഭവങ്ങളില്‍ ചാലിച്ച  കവിതകളുമായി 
തുവൂര്  ബാലകൃഷ്ണന്‍ പണിക്കര്‍ 

തുവൂര് ബാലകൃഷന്‍ എഴുതിയ "യാത്രയിലോരിടവേള" എന്ന പ്രഥമ കവിതാ സമാഹാരം പ്രകാശനം ചെയ്തു.തന്റെ ജീവിത യാത്രയില്‍ കണ്ടു മുട്ടിയ കഥാപാത്രങ്ങളും, അനുഭവങ്ങളും കവിതകളായി പരിണമിക്കുകയാണ് യാത്രയിലോരിടവേള എന്ന കവിതാസമാഹാരത്തില്‍. ഉന്നത വിദ്യാഭ്യാസതിന്റെയോ,കാവ്യ ശിക്ഷണത്തിന്റെയോ പിന്‍ബലമില്ലാത്ത ജന്മസിദ്ധമായ വാസനകൊണ്ട് മാത്രമാണ് ശ്രീ ബാലകൃഷ്ണന്‍ കാവ്യ രചന നടത്തിയിട്ടുള്ളത്.കവി തന്റെ ജീവിതയാത്രയുടെ ഇടവേളകളില്‍ ഗൃഹാതുരതയുടെ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.മലപ്പുറം ചാന്ദ്നി ഓഡിറ്റൊരിയത്തില്‍  നടന്ന ചടങ്ങില്‍ ബഹു.നഗരവികസന വകുപ്പ്  മന്ത്രി ശ്രീ മഞ്ഞളാംകുഴി അലി കവിതാസമാഹാരത്തിന്റെ  പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ പാലൂര്‍ ഗോപാലകൃഷ്ണപണിക്കര്‍,വള്ളുവങ്ങാട് വിശ്വനാഥപണിക്കര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലയിലെ തുവൂര്‍ സ്വദേശിയായ ശ്രീ തുവൂര്‍ കളരിക്കല്‍ ബാലകൃഷ്ണന്‍ പണിക്കര്‍ കുലത്തൊഴിലായ ജ്യോതിഷം കൈകാര്യം ചെയ്യുന്നതോടൊപ്പം സാഹിത്യ രചനകളും നടത്തിവരുന്നു, ഇപ്പോള്‍ ആര്‍ഷ ജ്യോതിഷ പ്രകാശിനി,വോയ്സ്  എന്നീ മാസികകളില്‍  കവിതയും, ലേഖനങ്ങളും എഴുതുന്നുണ്ട്.വാണാപുരം കളരിക്കല്‍ കമലാക്ഷിയാണ് ഭാര്യ.ആര്ടിസ്റായ മധുസൂദനന്‍ മകനും, ശ്രീജിത മകളുമാണ്.വിലാസം:ബാലകൃഷ്ണന്‍തുവൂര്, കളരിക്കല്‍, ജ്യോതിഷസദനം,തുവൂര്‍. പി,, മലപ്പുറം, പിന്‍:679321, ഫോണ്‍:04931 286135, മൊബൈല്‍: 09446729409 





Wednesday, June 27, 2012

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടവര്‍ക്ക്  
പുതുക്കാന്‍ അവസരം 


 സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടവര്‍ക്ക്  പുതുക്കിനല്‍കുന്നു.
1993 ജനവരി ഒന്നുമുതല്‍ 2012 മെയ് 31 വരെ വിവിധകാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും റദ്ദായി വീണ്ടും രജിസ്റ്റര്‍ചെയ്തവര്‍ക്കും ഇതിനപേക്ഷിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമുഖേന ലഭിച്ച ജോലിയില്‍നിന്ന് വിടുതല്‍ചെയ്ത് യഥാസമയം വിടുതല്‍സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കും അവസരമുണ്ട്.
ശിക്ഷാനടപടികളുടെ ഭാഗമായോ, ലഭിച്ച ജോലിയില്‍ മനഃപൂര്‍വം ഹാജരാകാതിരുന്നതിനാലോ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. താത്പര്യമുള്ളവര്‍ 2012 ആഗസ്ത് 31 നകം രജിസ്‌ട്രേഷന്‍കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷനല്‍കണം.

Sunday, June 24, 2012

 ചെമ്മന്തിട്ട ഭഗവതിക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്‌നം


കരുളായി: ചെമ്മന്തിട്ട ഭഗവതിക്ഷേത്രത്തില്‍ രണ്ടുദിവസമായി നടന്നുവന്ന അഷ്ടമംഗലപ്രശ്‌നം സമാപിച്ചു.ദേശം ജ്യോത്സ്യന്‍ തളിയങ്ങോട്ട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കരുടെ സാനിധ്യത്തില്‍ ചേലക്കര പുരുഷോത്തമന്‍ പണിക്കര്‍  ദൈവഞ്ജനായി .കൂറ്റനാട് കുട്ടന്‍ പണിക്കര്‍ ദേവ പ്രശ്നത്തിനു മുഖ്യ കാര്‍മ്മികത്വം നല്‍കി .താമരശ്ശേരി വിനോദ് പണിക്കര്‍, എടക്കാട് ദേവീദാസ് എന്നിവര്‍ പ്രശ്‌ന വിശകലനം നടത്തി.മരനാട്ടു മനയ്ക്കല്‍  സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍  തന്ത്രി മൂത്തേടത്ത് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂജാകര്‍മങ്ങളും നടന്നു.ചടങ്ങിന് എത്തിയ ഭക്തര്‍ക്ക് അന്നദാനവും നല്‍കി.ദേവ ഹിതമറിയാന്‍ നിരവധി ഭക്ത ജനങ്ങള്‍ അഷ്ടമംഗലപ്രശ്‌നത്തില്‍ പങ്കെടുത്തു.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ പുതിയ അദാലത്ത് 


 

 മലപ്പുറം: എസ്.എസ്.എല്‍.സി.യടക്കമുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകള്‍ തിരുത്താനും പകരം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 10 മണിക്ക് മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കുമെന്ന് എം.എല്‍.എ. പി. ഉബൈദുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനനതീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിക്കുക. അദാലത്തിലേക്കുള്ള അപേക്ഷകള്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്.
ജനനതീയ്യതി തിരുത്തുന്നതിന് 500 രൂപയും മറ്റ് തിരുത്തലുകള്‍ക്ക് 30 രൂപയുമാണ് ചെലാനടയേ്ക്കണ്ടത്. ട്രഷറിയിലോ എസ്.ബി.ടി.യിലോ ചെലാന്‍ ഒടുക്കാം. ട്രഷറിയില്‍ 0202-01-102-92 എന്ന അക്കൗണ്ടിലും എസ്.ബി.ടി.യില്‍ 077ബി(സി)ഐ.എസ്.എസ്.എ കേരള എന്ന അക്കൗണ്ടിലുമാണ് പണമടയേ്ക്കണ്ടത്. പതിനഞ്ച് വര്‍ഷത്തിനകമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പരീക്ഷാഭവന്‍ മുഖേന തിരുത്തുക. നിലവില്‍ തിരുത്തലിനുള്ള എല്ലാ അപേക്ഷകളും പുതിയ അദാലത്തില്‍ പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
30ന് രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. നിലവില്‍ 30ന് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. വര്‍ഷത്തിലൊരിക്കല്‍വീണ്ടും ഇത് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.keralapareekshabhavan.in എന്ന് വെബ്‌സൈറ്റില്‍ ലഭിക്കും.  


സംസ്‌കൃതം-തപാല്‍ കോഴ്‌സ് 



   തൃശ്ശൂര്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 'സംസ്‌കൃതം തപാലിലൂടെ' എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രത്തിനും വിശദവിവരങ്ങള്‍ക്കും 'ഡയറക്ടര്‍, സംസ്‌കൃതം തപാലിലൂടെ, വിശ്വ സംസ്‌കൃതപ്രതിഷ്ഠാനം, കോട്ടപ്പുറം പി.ഒ., കൊടുങ്ങല്ലൂര്‍-680667 എന്ന മേല്‍വിലാസത്തിലോ 0480 2811985, 9895506718 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Sunday, June 17, 2012

കരുളായി ശ്രീ ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ 
അഷ്ട മംഗല്യ പ്രശ്നവും പ്രശ്ന പരിഹാരവും



നിലമ്പൂര്‍ കരുളായി ശ്രീ ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ അഷ്ട മംഗല്യ പ്രശ്നവും പ്രശ്ന പരിഹാരവുംജൂണ്‍ 22,23,24 വെള്ളി ശനി ഞായര്‍ തിയ്യതികളില്‍ നടക്കും .തന്ത്രി വരേണ്യന്മാരായ  ബ്രഹ്മശ്രീ.മരനാട്ടു മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്,മൂത്തേടത്ത് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് ,കിഴക്കുമ്പാട്ട്  ഉണ്ണിക്കുട്ടന്‍ നമ്പൂതിരിപ്പാട്  എന്നിവരുടെ  സാന്നിധ്യത്തില്‍   നടക്കുന്ന അഷ്ട മംഗല്യ  പ്രശ്നത്തില്‍   പ്രശസ്ത ജ്യോതിഷികളായ തൃശൂര്‍ ചേലക്കര പുരുഷോത്തമ പണിക്കര്‍,കൂറ്റനാട് കുട്ടന്‍ പണിക്കര്‍,താമരശ്ശേരി വിനോദ് പണിക്കര്‍,കണ്ണൂര്‍ എടയ്ക്കാട്‌ ദേവിദാസന്‍ പണിക്കര്‍,അമരമ്പലം അയ്യാത്ത് വിശ്വനാഥ പണിക്കര്‍ എന്നിവര്‍   പങ്കെടുക്കും.
ക്ഷേത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ദേശവിളക്ക് ബ്ലോഗ്‌ സന്ദര്‍ശിക്കുക

Sunday, June 10, 2012

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്‌പ



മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക (ഒ.ബി.സി) മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കും. ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ, ബി.എഡ്, ബി.എസ്‌സി നഴ്‌സിങ്, എം.സി.എ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
പരമാവധി വായ്പാതുക മൂന്നുലക്ഷം രൂപ. പലിശനിരക്ക് നാല് ശതമാനം (പെണ്‍കുട്ടികള്‍ക്ക് 3.5 ശതമാനം). വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കുടുംബ വാര്‍ഷികവരുമാനം ഗ്രാമങ്ങളില്‍ 40000 രൂപയില്‍ താഴെയും നഗരങ്ങളില്‍ 55,000 രൂപയില്‍ താഴെയും ആയിരിക്കണം. പ്രായം 16നും 32നും മധ്യേ.
അപേക്ഷാഫോമും വിശദവിവരങ്ങളും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് മൂന്നുവരെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483 2734114.

Thursday, June 07, 2012

ചിത്രകലാ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു




     കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ 2012-14 ബാച്ചിലേക്കുള്ള ഡ്രോയിംഗ് ആന്റ് പെയിന്റിംഗ് ഫൈന്‍ ആര്‍ട്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 25 വയസ്സ്. എസ്.സി.എസ്.ടി. വിഭാഗത്തില്‍പെട്ടവര്‍ക്ക് 28 വയസ്സ് . യോഗ്യത എസ്.എസ്.എല്‍.സി., പ്ലസ്ടു. നേരില്‍ ഓഫീസുമായി ബന്ധപ്പെടുക. വിലാസം: പ്രിന്‍സിപ്പല്‍ കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് (ഗവ. അംഗീകൃതം) റെയില്‍വേസ്റ്റേഷനു സമീപം ആനിഹാള്‍ റോഡ്, കോഴിക്കോട്. ഫോണ്‍: 9495766741, 9388679084, 8547619674

Friday, June 01, 2012

സ്‌കോളര്‍ഷിപ്പോടെ സൗജന്യ സംസ്‌കൃതപഠനം


തൃശ്ശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പുറനാട്ടുകര രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഗുരുവായൂര്‍ കാമ്പസിലെ റഗുലര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാക് ശാസ്ത്രി (പ്ലസ് ടു) യോഗ്യത: എസ്.എസ്.എല്‍.സി. ശാസ്ത്രി (ബി.എ.) യോഗ്യത: പ്രാക് ശാസ്ത്രി അല്ലെങ്കില്‍ പ്ലസ് ടു സംസ്‌കൃതം. ആചാര്യ (എം.എ.) യോഗ്യത: ശാസ്ത്രി അല്ലെങ്കില്‍ ബി.എ. സംസ്‌കൃതം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. പ്രവേശന ഫീസ്, പരീക്ഷാ ഫീസ് ഒഴികെ പഠനം സൗജന്യമാണ്. അപേക്ഷാ ഫീസ് 50 രൂപ. പൂരിപ്പിച്ച അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ 30. ഫോം തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പല്‍, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ (ഡി.യു.), ഗുരുവായൂര്‍ കാമ്പസ് എന്ന പേരില്‍ എടുത്തതും എസ്.ബി.ഐ. വിലങ്ങന്‍ ബ്രാഞ്ചില്‍ മാറാവുന്നതുമായ 100 രൂപയുടെ ഡി.ഡി. സഹിതം അപേക്ഷിക്കണം. വിലാസം: ദി പ്രിന്‍സിപ്പല്‍, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ (ഡി.യു.), ഗുരുവായൂര്‍ കാമ്പസ്, പുറനാട്ടുകര, തൃശ്ശൂര്‍ 680551. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2307208, 2307608.