എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ പുതിയ അദാലത്ത്
മലപ്പുറം: എസ്.എസ്.എല്‍.സി.യടക്കമുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകള്‍ തിരുത്താനും പകരം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 10 മണിക്ക് മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കുമെന്ന് എം.എല്‍.എ. പി. ഉബൈദുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനനതീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിക്കുക. അദാലത്തിലേക്കുള്ള അപേക്ഷകള്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്.
ജനനതീയ്യതി തിരുത്തുന്നതിന് 500 രൂപയും മറ്റ് തിരുത്തലുകള്‍ക്ക് 30 രൂപയുമാണ് ചെലാനടയേ്ക്കണ്ടത്. ട്രഷറിയിലോ എസ്.ബി.ടി.യിലോ ചെലാന്‍ ഒടുക്കാം. ട്രഷറിയില്‍ 0202-01-102-92 എന്ന അക്കൗണ്ടിലും എസ്.ബി.ടി.യില്‍ 077ബി(സി)ഐ.എസ്.എസ്.എ കേരള എന്ന അക്കൗണ്ടിലുമാണ് പണമടയേ്ക്കണ്ടത്. പതിനഞ്ച് വര്‍ഷത്തിനകമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പരീക്ഷാഭവന്‍ മുഖേന തിരുത്തുക. നിലവില്‍ തിരുത്തലിനുള്ള എല്ലാ അപേക്ഷകളും പുതിയ അദാലത്തില്‍ പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
30ന് രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. നിലവില്‍ 30ന് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. വര്‍ഷത്തിലൊരിക്കല്‍വീണ്ടും ഇത് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.keralapareekshabhavan.in എന്ന് വെബ്‌സൈറ്റില്‍ ലഭിക്കും.

No comments:
Post a Comment