എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടവര്‍ക്ക്
പുതുക്കാന്‍ അവസരം
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കിനല്‍കുന്നു.
1993 ജനവരി ഒന്നുമുതല്‍ 2012 മെയ് 31 വരെ വിവിധകാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും റദ്ദായി വീണ്ടും രജിസ്റ്റര്‍ചെയ്തവര്‍ക്കും ഇതിനപേക്ഷിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമുഖേന ലഭിച്ച ജോലിയില്‍നിന്ന് വിടുതല്‍ചെയ്ത് യഥാസമയം വിടുതല്‍സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കും അവസരമുണ്ട്.
ശിക്ഷാനടപടികളുടെ ഭാഗമായോ, ലഭിച്ച ജോലിയില്‍ മനഃപൂര്‍വം ഹാജരാകാതിരുന്നതിനാലോ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. താത്പര്യമുള്ളവര്‍ 2012 ആഗസ്ത് 31 നകം രജിസ്‌ട്രേഷന്‍കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷനല്‍കണം.

No comments:
Post a Comment