ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, May 24, 2012

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ 

 കഥകളി വേഷം, സംഗീതംഡിപ്ലോമ 

   തൃശ്ശൂര്‍ ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം (6വര്‍ഷ കോഴ്‌സ്) , ചെണ്ട, മദ്ദളം (4 വര്‍ഷം) ചുട്ടി (3 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സിനും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിനും മെയ്‌  30 വരെ അപേക്ഷിക്കാം. ഡിപ്ലോമയ്ക്കു ള്ള യോഗ്യത ഏഴാംക്ലാസ്. പട്ടികജാതി- വര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കഥകളിയോടൊപ്പം ഔപചാരിക വിദ്യാഭ്യാസത്തിനും അവസരമുണ്ടാകും. പരിശീലനവും താമസവും സൗജന്യം. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപെന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മത പത്രമടങ്ങുന്ന അപേക്ഷ സ്വന്തം വിലാസമെഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍സഹിതം 30 ന് മുമ്പ് കലാനിലയം ഓഫീസില്‍ ലഭിക്കത്ത വിധം സെക്രട്ടറി , ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട - 680121 തൃശ്ശൂര്‍ ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

No comments:

Post a Comment