ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, April 12, 2017

വിഷു ഫല പത്രിക പ്രകാശനം



കണിയാര്‍ പണിക്കര്‍ സമാജം വിഷു ഫല പത്രിക 
ഏപ്രില്‍ എട്ടിന്ന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് 
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ വെച്ച് മേല്‍ ശാന്തി വി.എം.ശിവപ്രസാദ്‌ എമ്പ്രാന്തിരി ക്ഷേത്രം വൈസ്പ്രസിഡന്റ്
 മറ്റത്തില്‍ രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു.









Thursday, April 06, 2017


 വിഷു ഫല പത്രിക 
പ്രകാശനം


കണിയാര്‍ പണിക്കര്‍ സമാജം വിഷു ഫല പത്രിക ഏപ്രില്‍ എട്ടിന്ന്  ശനിയാഴ്ച രാവിലെ പത്തു മണിക്ക്  പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്നു 

Thursday, November 19, 2015


മലപ്പുറം ജില്ലയിലെ
അധികാര കേന്ദ്രങ്ങളില്‍ സമുദായ സ്ത്രീ സാന്നിധ്യം


അര്‍ച്ചന കളരിക്കല്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത്അധ്യക്ഷയായി സത്യപ്രതിഞ്ജ ചെയ്യുന്നു

ഈതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചാണ് മത്സരിച്ചതെങ്കിലും മലപ്പുറം  ജില്ലയില്‍ നിന്നും രണ്ടു സമുദായംഗങ്ങള്‍ സമാജികരായത് വളരെ സന്തോഷകരമായ കാര്യമാണ്.  ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ നമ്മുടെ സമുദായം ജനസമൂഹങ്ങളിലേക്ക് ഇറങ്ങുന്നു എന്നതിന്റെ സൂചനയാണിത് നല്‍കു ന്നത്.ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമ്മേ നമുക്കും പൊതുസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനും,അവകാശങ്ങള്‍ നേടിയെടുക്കുവാനും സാധിക്കുകയുള്ളൂ.
ഭവ്യ രാജ്
ഈ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് കുരിക്കള്‍ റോഡ്‌ ഡിവിഷനില്‍ നിന്നും ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി സമുദായാംഗമായ പണിക്കര്‍കണ്ടി കളരിക്കല്‍ ഭവ്യ രാജ് 120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗ് പ്രതിനിധി ഹാജറ കല്‍പറമ്പിലിനെ പരാജയപ്പെടുത്തിയത്.നഗര സഭ ചെയര്‍ പെഴ്സണല്‍ പദവിയിലേക്ക് പോലും ഇവരുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.

അര്‍ച്ചന കെ

മാത്രമല്ല ജില്ലയില്‍ നിന്നുതന്നെ പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമാധ്യക്ഷ തന്നെ നമ്മുടെ സമുദായാംഗമാണ് എന്നത് അഭിമാനാര്‍ഹമാണ്.പോരൂര്‍ പഞ്ചായത്തില്‍  വീതനശ്ശേരി പട്ടണം കുണ്ട് വാര്‍ഡില്‍ നിന്നും സി.പി.എം പാനലില്‍ വിജയിച്ച അരീകുളങ്ങര കളരിക്കല്‍ അര്‍ച്ചനയാണ്.ഇവിടെ  257 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അര്‍ച്ചന കോണ്ഗ്രസിലെ തങ്കമണിയെ പരാജയപ്പെടുത്തിയത്.ഇപ്പോള്‍ പോരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അമര ക്കാരികൂടിയായ  അര്‍ച്ചന കേരള കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി പ്രതീപ് വീതനശേരിയുടെ സഹ ധര്‍മ്മിണിയാണ്.
 

Tuesday, July 07, 2015

 ഒ.ഇ.സി ലംസം ഗ്രാന്റ് 2015 


ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO
ഒറ്റതവണ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയുടെ ഒറ്റതവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,03,000 ത്തില്‍ താഴെയാകണം. അപേക്ഷ ഫോം www.ksbcdc.com ലഭിക്കും. പൂരിപ്പിച്ച അപേക്ഷക്കൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്/ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 31 നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, 'സെന്റിനല്‍' മൂന്നാംനില, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-695 035 വിലാസത്തില്‍ ലഭിക്കണം. കവറിനു മുകളില്‍ 'സ്‌കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
ജ്യോതിഷം കോഴ്‌സ്

ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജ്യോതിഷം കോഴ്‌സിന്റെ മൂന്നാമത്തെ ഭാഗമായ ജ്യോതിഷ പ്രാരംഭ 2015 ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ആരംഭിക്കുന്നു. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ് സെന്ററില്‍ നിന്നും ജ്യോതിഷ അഡ്വാന്‍സ്ഡ് കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7561053549, 8547979706.

Tuesday, April 14, 2015


വിഷുഫല പത്രിക പുറത്തിറക്കി
 Posted on: 14 Apr 2015





പൂക്കോട്ടുംപാടം: ദേശഫലം പ്രവചിച്ച് കണിയാര്‍ പണിക്കര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ വിഷുഫല പത്രിക പുറത്തിറക്കി.
ഈ വര്‍ഷത്തെ ഫലപ്രകാരം 15ന് പുലര്‍ച്ചെ 4. 44ന് (മീനരാശി) യാണ്. കണികാണുന്നതിനും കൈനീട്ടം നല്‍കുന്നതിനും ഉത്തമസമയം. ഉദയം മുതല്‍ വിത്തു ശേഖരിക്കുന്നതിനും ഞായറാഴ്ച ഉദയംമുതല്‍ ചാലിടുന്നതിനും വിതയ്ക്കുന്നതിനും അനുയോജ്യസമയമാണ്.
പത്തപ്പിരിയം മോഹന്‍ദാസ് പണിക്കരുടെ നേതൃത്വത്തില്‍ ടി.കെ. ശ്രീജിത്ത് പണിക്കര്‍, സതീശ്പണിക്കര്‍ എന്നിവര്‍ചേര്‍ന്നാണ് ഫലപത്രിക തയ്യാറാകിയത്.
പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സമാജംപ്രസിഡന്റ് ടി.കെ. രാമദാസ് ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദിന് പത്രിക കൈമാറി. മേല്‍ശാന്തി ഭക്തജനങ്ങള്‍ക്കായി പത്രികവായിച്ചു. ക്ഷേത്രംപ്രസിഡന്റ് കേമ്പില്‍ രവി, മറ്റത്തില്‍ രാധാകൃഷ്ണന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.