ഇനിയെങ്കിലും ജ്യോതിഷികള്‍ പെൺകുട്ടികളെ വെറുതെ വിടണം:
പി.കെ ശ്രീമതി
കണ്ണൂർ: മംഗൾയാന്റെ ചൊവ്വ പര്യവേഷണ യാത്രയെ
ചൊവ്വാദോഷവുമായി ബന്ധപ്പെടുത്തി പി.കെ ശ്രീമതി എം.പിയുടെ പരിഹാസം. മംഗൾയാൻ
ചൊവ്വയിലെത്തി, ഇനിയെങ്കിലും ജ്യോതിഷികള്‍ പെൺകുട്ടികളെ വെറുതെ
വിടണമെന്നാണ് ശ്രീമതി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം:മംഗൾയാൻ ചൊവ്വയിലെത്തി.
ഇനിയെങ്കിലും ജ്യോതിഷികൾ പെൺകുട്ടികളെ വെറുതെ വിടണം…
ഇനിയെങ്കിലും ചൊവ്വ എന്ന ഗ്രഹത്തിന്റെ ‘ദോഷം ‘ മാറ്റി കൊടുക്കാൻ ജോതിഷികൾ തയ്യാറാവണം. രാശിപ്പലകയിലെ പാപസ്ഥാനത്ത് നിർത്തി ഒരു പാട് അധിക്ഷേപം ചൊരിഞ്ഞ ‘മംഗല്യം മുടക്കിയായ ‘ഈ ഗ്രഹത്തിന് അതിമാനുഷികമായ ഒരു ശക്തിയും ഇല്ലായിരുന്നു എന്ന് പറയാനും വിശ്വസിക്കാനും ഇനിയെങ്കിലും ജ്യോതിഷ പണ്ഡിതന്മാർ തയ്യാറാകണം. ഒരു പാട് കുടുംബങ്ങളുടെ കണീര് വീണ് നനഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തിന് ഇവിടെ തിരശീല വീഴട്ടെ.. വിശ്വാസത്തിൽ നിന്ന് തിരിച്ചറിവിലേക്കും, ഭയത്തിൽ നിന്ന് യാഥാത്ഥ്യത്തിലക്കുമുള്ള ദൂരമാണ് മംഗൾയാൻ താണ്ടിയത് ..
No comments:
Post a Comment