ഗണക ,പണിക്കര്‍ വിഭാഗങ്ങള്‍
സമുദായ ഉള്പിരിവുകള്ക്കതീതമായ ഐക്യം
രൂപപ്പെടുത്തണം
സാമുദായിക ചിന്ത തന്നെ മതേതരത്വം എന്നാ മാനവിക ബോധത്തിന് എതിരാണെന്ന പൊതു ധാരണ വ്യാപകമായി കൊണ്ടിരിക്കയാണ്.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവഗണിക്കപ്പെട്ടുകിടക്കുന്ന മുഴുവന്‍ സമുദായങ്ങളും എത്തിചെര്ന്നാല് മാത്രമെ മാനവികത പൂര്‍ണ്ണമാവുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം നാം
തിരിച്ചറിയേണ്ടിയിരികുന്നു.സമോഹ സമഭാവനയെ എതിര്‍ക്കുന്നവര്‍ക്ക്
രക്ഷപ്പെടാനുള്ള ഇടമായി കപട മതേതരത്വം മാറുന്നത് നാം തിരിച്ചറിയണം .അവശ
വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയത്തുന്നത് അപക്വമാണെന്ന് വന്നാല്‍ നാം ശ്രീ നാരായണ ഗുരുവിനെയും അയ്യങ്കാളിയും
തള്ളിപറയേണ്ടാതായിവരും. വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയ
പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രതന്ത്രന്ജരാകുമ്പോള് മറ്റു
പലതുമെന്നപ്പോലെ ഗണക ,കണിയാന് .കണിയാര് ,കളരി കുറുപ്പ് ,കളരിപ്പണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളടങ്ങിയ ജ്യോതിഷ സമുദായങ്ങളില്‍പെട്ടവര്‍ അനുഭവിച്ചു വരുന്ന അവശതകളും ആകുലതകളും പരിഹരിക്കപപെടാവുന്നതെയുള്ളൂ .
കേരളീയ സമൂഹതിന്റെ പൊതു പൈതൃകത്തില്‍ അനിഷേധ്യ സ്ഥാനമുള്ള ഗണക സമുദായത്തെ സംഖ്യാബലത്തില്‍ അഭിരമിക്കുന്ന ഭരണാധികാരികള്‍ ദീര്‍ഘകാലമായി അവഗണിച്ചു വരുന്നതാണ് അനുഭവം.എന്നാല്‍ അത്രമാത്രം പ്രസക്തമല്ലാത്ത വിഭാഗങ്ങളെ പോലും പ്രീണിപ്പിക്കാന്‍ അനാവശ്യ സൗജന്യങ്ങളും അമിത പരിഗണനകളും നല്കുവാന് ഇക്കൂട്ടര്‍ മടിക്കാറുമില്ല.കാരണം സമുദായ ഉള്പിരിവുകള്ക്കതീതമായ ഐക്യം സാധ്യമാക്കുവാന്‍ ഈ വിഭാഗങ്ങള്‍ക്കായി എന്നുള്ളതാണ് .
സ്വത്വാവ ബോധതലത്തിലേക്കു സമുദായത്തിലെ വിഭിന്ന വിഭാഗങ്ങള്‍ ഉയരുകയെന്നത് ക്ഷിപ്ര സാധ്യമല്ലെങ്കിലും അസാധ്യമെന്നു എഴുതി തള്ളുന്നത് മൌഡ്യ മായിരിക്കും.അപകര്‍ഷതാ ബോധതിന്റെ മേലാപ്പ് ഉരിഞ്ഞു മാറ്റി ആത്മവിശ്വാസത്തിന്റെ കരുത്താര്ജികുവാന് നമുക്ക് കഴിയണം .
സാമുദായിക സംരക്ഷണം ഉറപ്പു വരുത്തുവാനെന്ന വ്യാജേന ഓ.ബി.സി.വിഭാഗത്തില്‍ പ്പെട്ട ഈ സമുദായത്തെ ഓ.ഇ .സി.വിഭാഗത്തിലേക്ക് മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയാന്‍ കഴിഞ്ഞു .ഇത് തെറ്റായ പ്രവണതക്ക് തുടക്കം കുറിക്കുമ്മെന്നുള്ളതില് സംശയമില്ല .സാമുദായിക പ്രശ്ന പരിഹാരത്തിന് പകരം സാമുദായിക രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചാല്‍ ഗുണത്തിലേറെ ദോഷമാണ് ഉണ്ടാവുക.ഓ.ബി.സി.വിഭാഗമായ പണിക്കര്‍ സമുദായത്തിനു അര്‍ഹമായ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പകരം ഓ.ഇ .സി.കൂട്ടിലേക്ക് മാറ്റി പാര്‍പ്പിക്കാം എന്ന് ഉപദേശിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് രമിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല .ഈ തിരുമാനത്തിലൂടെ പണിക്കര്‍ സമുദായത്തിന്റെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നാണ് കരുതുന്നുവെങ്കില്‍ നേരെമറിച്ച് പ്രശ്നത്തിന്റെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുവാനെ കഴിയൂ എന്നതില്‍ തര്‍ക്കമില്ല .
ഗണക സമുദായത്തിന്റെ അഞ്ജതയെ ചൂഷണം ചെയ്തു സ്വാര്‍ത്ഥ താല്പര്യ സംരക്ഷണത്തിനു കുപ്പായമണിഞ്ഞവര്‍ ഇന്ന് നിരവധിയാണ് .അവരില്‍ പലരും ഒരുപക്ഷെ ഈ സമുദായത്തില്‍ നിന്ന് തന്നെയാവാം.ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാവാതെ പകച്ചു നില്കുന്ന ഇവരിലേക്ക് ആശയ വ്യക്തതയുടെ ദിശാബോധം നല്കാന് നമുക്കാവണം .
ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വൈജാത്യങ്ങള്‍ക്കതീതമായി ഒരു ഐക്യം രൂപപ്പെടുത്തുവാനായാല് നമുക്കും നല്ല നാളെകളില്‍ ജീവിക്കാനാവും... യാഥാര്‍ഥ്യബോധത്തിന്റെ രാജവീഥിയിലൂടെ ഒരുമിച്ചു മുന്നേറാനാവും..നാളെ നമ്മളതു കൂടിയാണ് .