ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, May 21, 2012


  പിന്നാക്ക സമുദായക്കാര്‍ക്ക്  
    18 കോടി വായ്‌പ  നല്‍കുന്നു  

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയില്‍ പുതിയ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം എല്ലാവരിലും എത്തിക്കുവാനും വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനും കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ലഘുവായ്പാ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം അഞ്ച് പഞ്ചായത്തുകള്‍ക്ക് 1.05 കോടി രൂപ വിതരണംചെയ്തു. ഈ വര്‍ഷം 2.56 കോടി രൂപ വിതരണംചെയ്യും.2011-12ല്‍ ജില്ലാ ഓഫീസില്‍നിന്ന് 1529 പേര്‍ക്ക് 14.89 കോടി വിതരണംചെയ്തു.
ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍രഹിതര്‍ക്ക് 500രൂപ സ്റ്റൈപ്പന്റ് നല്‍കും. ആറുമാസമാണ് പരിശീലനം. ഇതിനായി 50 പേരെ തിരഞ്ഞെടുത്തു. പരിശീലനം ഉടന്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വിവിധ പരിശീലനപരിപാടികള്‍, ബോധവത്കരണ ക്യാമ്പുകള്‍, വായ്പാമേളകള്‍, പ്രദര്‍ശനം എന്നിവ നടത്തിവരുന്നു.
ഈ ആനുകൂല്യം എല്ലാ പണിക്കര്‍ സമുദായങ്ങളും വേണ്ട രീതിയില്‍ ഉപയോഗപ്രദമാക്കേണ്ടാതാണ് .ഇതുമായി  ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ല  പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസയൂമായി ബന്ധപ്പെടെണ്ടതാണ്

No comments:

Post a Comment