ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Sunday, February 12, 2012


  ഏകീകൃത ജാതി സര്‍ട്ടിഫിക്കറ്റ്‌  അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ നിവേദനം നല്‍കി 
കേരളത്തിലെ പത്തു ലക്ഷത്തിലധികം വരുന്ന ജ്യോതിഷം കുലത്തൊഴിലായ പണിക്കര്‍ സമുദായം ഇന്ന് ഗണകന്‍, കണിയാര്‍, കണിശു, കണിയാര്‍ പണിക്കര്‍, കളരി കുറുപ്പ്, കളരി പണിക്കര്‍ എന്നീ  വ്യത്യസ്ത നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഇത് സമുദായത്തിന്‍റെ സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്കും, സാമുദായികമായ  ഏകീകരണത്തിനും വിഘതമാവുകയാണ്.അതിനാല്‍ ഈ വിഭാഗങ്ങളെ എല്ലാം ഒരേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒരു പൊതു നാമധേയത്തിലുള്ള  ഏകീകൃത ജാതിസര്‍ട്ടിഫിക്കറ്റ്‌  അനുവദിക്കണമെന്നും,ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന ഈ സമുദായം ഇന്ന് വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മറ്റു സമുദായങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ് .ആയതിനാല്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ഈ സമുദായത്തെ കുറിച്ച് പഠനം നടത്താന്‍ ഒരു കമ്മീഷനെ നിയോഗിക്കയും,മറ്റു സമുദായങ്ങളെ പോലെ സമൂഹത്തില്‍ അര്‍ഹമായ സ്ഥാനമാനങ്ങളും,ആനുകൂല്യങ്ങളും, നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടും, കണിയാര്‍ പണിക്കര്‍ സമാജം പിന്നോക്ക സമുദായ ക്ഷേമ  വകുപ്പ് അധികൃതര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചു.
പിന്നാക്ക സമുദായ ക്ഷേമ സമിതി  അധ്യക്ഷന്‍
 സി.മമ്മുട്ടി  എം .എല്‍ .  എ പരാതി സ്വീകരിക്കുന്നു 
  
സച്ചാര്‍/പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനികൂല്യങ്ങള്‍ ഈ സമുദായങ്ങള്‍ക്കും ലഭ്യമാക്കണം.

ഈ സമുദായത്തിന് എയ്ഡഡ് മേഖലയില്‍ മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോളെജ് അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തപ്രദേശങ്ങളില്‍ സമുദായത്തിനു പുതിയ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുക.

എല്ലാ എയ്ഡഡ് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിലും എയ്ഡഡ്/ഹയര്‍സെക്കണ്ടറിസ്കൂളുകളിലും ഈ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌ സംവരണം അനുവദിക്കുക.

പാരമ്പര്യമായി ജ്യോതിഷം കുലതോഴിലാക്കി വരുന്ന ഈ വിഭാഗക്കാരെ ദേവസ്വം ബോര്‍ഡില്‍ ക്ഷേത്രം ജ്യോത്സ്യന്‍ എന്ന തസ്തിക നടപ്പിലാക്കുക.

പി.എസ്.സിയിലും,ദേവസ്വം ബോര്‍ഡിലും സമുദായത്തിനു തക്കതായ പ്രാതിനിധ്യം ഉറപ്പു വരുത്തുക
.
ദേവസ്വം ബോര്‍ഡിന്റെയും ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെയുംഭരണ നിര്‍വഹണ സമിതികളില്‍ പണിക്കര്‍ സമുദായത്തിനു അര്‍ഹമായ പ്രാതിനിധ്യം നല്‍കുക.

പി .എസ് .സി നിയമനങ്ങളില്‍ പ്രത്യേകം സംവരണം ഏര്‍പ്പെടുത്തുക.
തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് .മലപ്പുറത്ത്‌ നടന്ന അദാലത്തില്‍ സമാജം പ്രസിഡന്‍റ് ടി.കെ.രാമദാസ്‌ നിവേദനം കൈമാറി.  .

No comments:

Post a Comment