ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, July 08, 2013


 കുടുംബതര്‍ക്ക പരിഹാരത്തിന് സംവിധാനം




മലപ്പുറം:കുടുംബതര്‍ക്കങ്ങളും സ്വത്ത് തര്‍ക്കങ്ങളും പരിഹരിക്കാന്‍ ജനമിത്രം കുടുംബക്ഷേമ നീതിവേദി സംവിധാനമൊരുക്കുന്നു. മഞ്ചേരി കച്ചേരിപ്പടി സിറ്റിഗേറ്റ് ബില്‍ഡിങ്ങിലെ സംഘടനയുടെ ജില്ലാകമ്മിറ്റി ഓഫീസില്‍ തിങ്കളാഴ്ച 10 മുതല്‍ ഏഴ് വരെയാണിത്. ഫോണ്‍ : 9846627710, 9846608918.

Friday, July 05, 2013


സ്മരണാഞ്ജലി



തളിയങ്ങോട്ട് കളരിക്കല്‍ മാധവ പണിക്കര്‍
നിലമ്പൂരിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ    തളിയങ്ങോട്ട് കളരിക്കല്‍ മാധവ പണിക്കര്‍ അന്തരിച്ചിട്ട് ജൂലൈ അഞ്ചിന്  ആറു വര്ഷം പൂര്‍ത്തിയാവുന്നു .കണിയാര്‍ പണിക്കര്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ്‌ ,ടി.കെ.സതീശന്‍ ,രാജേഷ്‌ ,ശ്രീനിവാസന്‍ ,ശ്രീജിത്ത് പണിക്കര്‍ , പരേതനായ പ്രശസ്ത ജ്യോതിഷ പണ്ഡിതനന്‍ അരീകുളങ്ങര സോമന്‍ പണിക്കരുടെ ഭാര്യ ഭാരതി ,ഉമാദേവി ,പ്രേമലത ,ബിന്ദു എന്നിവര്‍ മക്കളാണ് .

Thursday, July 04, 2013

സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു .

 സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു
ഹേമലത
 
                ഈ വര്‍ഷത്തെ കാലവര്‍ഷ കെടുതിയില്‍  മലപ്പുറം  പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ പുതിയകളം പരേതനായ തളിയങ്ങോട്ട് കളരിക്കല്‍ കൃഷ്ണപ്പണിക്കരുടെ മകള്‍ ഹേമലത (58) യെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ജൂണ്‍ 26 നു ബുധനാഴ്ച രാവിലെ ആറുമണിക്ക് വീട്ടില്‍നിന്നിറങ്ങിയ ഹേമലത തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. നിലമ്പൂര്‍ പോലീസ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല.  ട്യുബ് ബോട്ടിറക്കി രണ്ടു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി.ജൂണ്‍ 29 നു ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്  മമ്പാട് കറുകമണ്ണ ചാലിയാര്‍ പുഴയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു .

ഫയര്‍ ഫോഴ്സ്  തിരച്ചില്‍ നടത്തുന്നു
നിലമ്പൂര്‍ താഹസില്‍ ദാര്‍ ഡെപ്യൂട്ടി താഹസില്‍ ദാര്‍ സുഭാഷ്‌ചന്ദ്രബോസ് ,സര്‍വേയര്‍ ബാബു പാലിശ്ശേരി ,വില്ലേജ് അസിസ്റ്റന്റ്‌  ഷിബു നീലോടി ,അമരമ്പലം വില്ലേജ് ഓഫീസര്‍ വിജയന്‍ വെള്ളയൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ ഫയര്‍ ഫോഴ്സ്  ഓഫീസര്‍ സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
കാണാതായ കുതിരപുഴ കടവ്
അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ .എം ബഷീര്‍ ,വാര്‍ഡ്‌ അംഗങ്ങള്‍ ,കണിയാര്‍ പണിക്കര്‍ സമാജം പ്രവര്‍ത്തകരായ ടി.കെ.രാമദാസ്,ടി.കെ.സതീശന്‍ ,കരിമ്പില്‍ രാധാകൃഷ്ണന്‍ , ടി.കെ.രവീന്ദ്രന്‍ ,ടി.കെ.രാമചന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു .നാട്ടുകാരുടെയും അധികൃതരുടെയും ഭരണാധികാരികളുടെയും സഹകരണങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു .

Friday, June 14, 2013

 കേരളത്തിന്‍റെ ക്രിക്കറ്റ് ഇതിഹാസം  
ബാലന്‍ പണ്ഡിറ്റ്

 കേരളത്തിന്‍െറ ക്രിക്കറ്റ് ഇതിഹാസമായിരുന്നു  ബാലന്‍ പണ്ഡിറ്റ്. 17 വര്‍ഷം കേരളത്തിന്‍െറ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ബാലന്‍ പണ്ഡിറ്റ് ഇംഗ്ളണ്ടിലെ ലങ്കാഷെയറില്‍ ക്രിക്കറ്റ് ലീഗ് കളിക്കുകയെന്ന ചരിത്രനേട്ടത്തിന് ഉടമയായ ഏക മലയാളിയാണ്.  കേരള രഞ്ജി ടീം അംഗം, കേരള ടീം ക്യാപ്റ്റന്‍, എഫ്.എ.സി.ടി ടീം പരിശീലകന്‍, രഞ്ജി ട്രോഫി ക്രിക്കറ്റ് സെലക്ഷന്‍ ബോര്‍ഡ് അംഗം, ദേശീയ സെലക്ഷന്‍ കമ്മിറ്റി അംഗം. എഫ്.എ.സി.ടി സ്പോര്‍ട്സ് സൂപ്പര്‍വൈസര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ആയുര്‍വേദ ഡോക്ടറായിരുന്ന  അച്ഛന്‍ മഹാദേവ സ്വാമി 1927ല്‍ മുംബൈയില്‍ താമസമാക്കിയതോടെയാണ്  ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റ് ലോകത്തെത്തുന്നത്.  മുംബൈയിലെ കിങ് ജോര്‍ജ് സ്കൂളില്‍നിന്ന് ക്രിക്കറ്റ് കളിക്കാരനായി മാറിയ ബാലന്‍ പണ്ഡിറ്റ് അധികം വൈകാതെ ദാദാര്‍ യൂനിയന്‍ ക്രിക്കറ്റ് ക്ളബ് അംഗമായി. 1947ല്‍, അഹ്മദാബാദില്‍ ഗുജറാത്തിനെതിരെ പശ്ചിമ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ടീമിന് വേണ്ടിയായിരുന്നു ആദ്യ രഞ്ജി മത്സരം. നാലുവര്‍ഷം വിക്കറ്റ് കീപ്പറും ഓപണിങ് ബാറ്റ്സ്മാനുമായി രഞ്ജിക്ക് വേണ്ടി കളിച്ചു. 13 മത്സരങ്ങളില്‍ കേരളത്തിന്‍െറ നായകനായി. 1951ല്‍ മുംബൈയിലേക്ക് തിരിച്ചുപോന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ കീഴിലുള്ള സ്ഥാപനമായ ബി.ഇ.എസ്.ടിയില്‍ (മുംബൈ ഇലക്ട്രിക്കല്‍ സപൈ്ള ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്) ട്രാഫിക് അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിച്ചു. 1951-1952ല്‍ ബി.ഇ.എസ്.ടിയുടെ ക്രിക്കറ്റ് ടീം ‘ടൈംസ് ഓഫ് ഇന്ത്യ ഷീല്‍ഡ് ’ ചാമ്പ്യന്മാരായിരുന്നു.   വള്ളുവള്ളി കളരിക്കല്‍ പരേതനായ പണ്ഡിറ്റ് മഹാദേവ സ്വാമിയുടെയും കല്യാണി ഭായിയുടെയും ആറ് മക്കളില്‍ മൂന്നാമനാണ്. ഭാര്യ: തൃശൂര്‍ മണ്ണുത്തി കളരിക്കല്‍ കുടുംബാംഗം പ്രഫ. ലീല. മക്കള്‍: ക്ഷമ (ജൂനിയര്‍ പ്രഫസര്‍ , മുംബൈ), സഞ്ചു ബാലന്‍ (സോഫ്ട്വെയര്‍ എന്‍ജിനീയര്‍ , ബംഗളൂരു), രഞ്ജിത്ത് ബാലന്‍ (സോഫ്ട്വെയര്‍ എന്‍ജിനീയര്‍ , ബംഗളൂരു). മരുമക്കള്‍ : കേണല്‍ ഗൗതം, പ്രിയ, കല.
 

Thursday, June 06, 2013

വിവാഹിതരായി
കണിയാര്‍ പണിക്കര്‍ സമാജം പ്രസിഡന്‍റ്  തളിയങ്ങോട് കളരിക്കല്‍ രാമദാസിന്റെ മകന്‍ ശ്രീരഞ്ജിത്തും കക്കോടി കളരിക്കല്‍ സുനിലിന്റെ മകള്‍ അശ്വതിയും കോഴിക്കോട് അഴകൊടി ദേവി ക്ഷേത്രസന്നിധിയില്‍വെച്ചു വിവാഹിതരായി.
  

Monday, May 27, 2013

PART TIME JUNIOR LANGUAGE TEACHER - 

SANSKRIT - EDUCATION 

 

 Gazette Date: 30/04/2013
 Last Date: 05/06/2013
Category No: 77/2013
Applications are invited online only by 'ONE TIME REGISTRATION' for the
following post.
1. Department : Education
2. Name of post : Part Time Junior Language Teacher (Sanskrit)
3. Scale of pay : ` 9190-15780
http://www.keralapscnotification.com/2013/05/part-time-junior-language-teacher.html?spref=fb

Friday, April 26, 2013

   അനുശോചനം 

മനുഷ്യ കംപ്യൂട്ടര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84)നിര്യാണത്തിൽ കണിയാർ പണിക്കർ സമാജം അനുശോചനം രേഖപ്പെടുത്തുന്നു
 ഇവര്‍ കമ്പ്യൂട്ടറിന്റെ വേഗത്തില്‍ കണക്കുകള്‍ ചെയ്‌ത്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയിട്ടുണ്ട്‌. 1980 ജൂണ്‍ 13 ന്‌ ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ രണ്ട്‌ പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കി ഗിന്നസ്‌ ബുക്കില്‍ ഇടംനേടിയിരുന്നു.