ക്ഷേത്രകലകള്‍ പഠിക്കാന്‍
അപേക്ഷ ക്ഷണിച്ചു
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വൈക്കം, ആറ്റിങ്ങല്‍
ക്ഷേത്രകലാപീഠങ്ങളില്‍ പഞ്ചവാദ്യം, തകില് നാദസ്വരം എന്നീ വിഷയങ്ങളില്‍
ത്രിവത്സര ഡിപ്ലോമ കോഴ്സിന് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്
15 നും 20 നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. പത്താം ക്ലാസ് പാസാവുകയും
കലയില്‍ അഭിരുചി ഉണ്ടാവകുയും വേണം. ഹിന്ദു മതത്തില്‍പ്പെട്ട
ആണ്‍കുട്ടികള്‍ക്കാണ് അഡ്മിഷന് നല്‍കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക്
ഭക്ഷണവും താമസസൗകര്യവും ദേവസ്വംബോര്‍ഡ്
നല്‍കും. അപേക്ഷ ഫോറം അന്‍പത് രൂപയ്ക്ക് വൈക്കം, ആറ്റിങ്ങല്‍ എന്നീ
ക്ഷേത്രകലാപീഠങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വഭാവ
സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വയസ്, വിദ്യാഭ്യാസ
യോഗയത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകളും ഉണ്ടായിരിക്കണം. അപേക്ഷകള്‍ മെയ് 14 വൈകീട്ട് നാലുമണിക്ക്
മുന്‍പായി അതത് കലാപീഠങ്ങളില്‍ ലഭിക്കണം.