സൌജന്യ ശ്രവണ പരിശോധന ക്യാമ്പ്
ശിശു ദിനത്തോടനുബന്ധിച് അമരമ്പലം കണിയാര്‍ പണിക്കര്‍ സമാജം പൊതുജനങ്ങള്‍ ക്കായി സൌജന്യ ശ്രവണ പരിശോധന ക്യാമ്പും,കേള്‍വി സഹായി വിതരണവും സംഘടിപ്പിച്ചു.സമാജത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് റിസര്‍ച്ച് സ്പീച്ച് ആന്റ് ഹിയറിംഗ് നിഷ് സഹകരിച്ചു നടത്തിയ ക്യാമ്പില്‍ കേള്‍വി പരിശോധനയ്ക്ക് പുറമ്മേ മുച്ചുണ്ട് ,സംസാര വൈകല്യങ്ങള്‍ ,നാഡീ തളര്‍ച്ച എന്നിവയ്ക്കും സൌജന്യ പരിശോധന നല്‍കി.
DÂLmS\w Ifcn¡Â kptcjv æamÀ |
കേന്ദ്ര സര്‍ക്കാരിന്റെ സാമുഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹായത്തോടെ നിര്‍ധനരായ 110 ബധിരര്‍ക്കു ഏഴ് ലക്ഷത്തി മുപ്പത്തി ഒരായിരം രൂപയുടെ കേള്‍വി സഹായി ക്യാമ്പില്‍ വിതരണം ചെയ്തു.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 140 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. തിരുവനന്തപുരം നിഷിലെ 15 പേരടങ്ങുന്ന വിദഗ്ദ സംഘമാണ് ആധുനിക ഉപകരണങ്ങളുപയിഗിച്ചു പരിശോധന നടത്തിയത് .
2010 നവംബര്‍ 10 നു രാവിലെ 9 മണി മുതല്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ് സെന്ററില്‍ വെച്ച ക്യാമ്പ് കാളിക്കവ് ബ്ലോക്ക് പഞ്ചായത്ത് അംഗം കളരിക്കല്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ .ഹോം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.കെ.ടി.മനോജ് കുമാര്‍ ,പുലത്ത് ഉണ്ണി മോയ്തീന്‍ ,അനിജ അനിരുദ്ധന്‍ ,ക്യാമ്പ് കോ-ഓര്‍ഡിനേട്ടര്‍ ടി.കെ.സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ.ബിനീഷ് പണിക്കര്‍, വിപിന്‍ അയ്യാത്ത് പുതിയകോട് ,ടി.കെ.ഗോവിന്ദന്‍.ടി.കെ.രവീന്ദ്രപണിക്കര്‍,ടി,കെ.സുന്ദരന്‍,ശിവദാസന്‍ അയ്യാത്ത് ,ടി.എസ്.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment