Friday, August 05, 2011
Friday, July 22, 2011
![]() |
| പറവൂര്‍ ശ്രീധരന്‍ തന്ത്രി |
Thursday, June 23, 2011
വാര്‍ഷിക സമ്മേളനം
സാമൂഹിക വളര്‍ച്ചയില്‍ സാമുദായിക
സംഘടനകളുടെ പങ്ക് ഗണനീയം-
മന്ത്രി .എ.പി.അനില്‍ കുമാര്‍ പൂക്കോട്ടുംപാടം; കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കൊപ്പമാണ് സാമൂദായിക സംഘടനകളുടെയും സ്ഥാനനമെന്നു സംസ്ഥാന ടൂറിസം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.യെ.പി.അനില്‍കുമാര്‍ പറഞ്ഞു.നിലമ്പൂരില്‍ കണിയാര്‍ പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സമസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് അധ്യക്ഷനായിരുന്നു.
![]() |
| മന്ത്രി എ.പി.അനില്‍ കുമാര്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു |
മലപ്പുറം ജില്ലയിലെ പ്രഗത്ഭ ജ്യോത്സ്യന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി സമാജം എര്പെടുത്തിയ 'ജ്യോതിര്‍ വിദ്യ'പുരസ്കാരം ജോതിഷത്തിലും,സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലും ശ്രദ്ധേയനായ പാണ്ടിക്കാട് ശ്രീ.വള്ളുവങ്ങാട്ട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കര്‍ക്ക് നല്‍കി മന്ത്രി ആദരിച്ചു.അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ .എം.ബഷീര്‍ പൊന്നാട അണിയിച്ചു.ശാസ്ത്രീയമായ ജ്യോതിഷ പഠനം മാത്രമേ സമൂഹ നന്മക്ക് ഉപകരിക്കൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജ്യോതിഷ ഗ്രന്ഥമായ 'അഷ്ടാധ്യായിയില്‍ 'ഗവേഷനാത്മക പഠനം നടത്തിയ ഡോക്ടര്‍ സി.കെ.സുജയ് കുമാര്‍, നിലമ്പൂരില്‍ എസ്.എസ്.യേല്‍.സി,പരീക്ഷയില്‍ മികച്ച വിജയിയായ കെ.വി.അബ്ജ എന്നിവരെയും ശില്‍പം നല്‍കി ആദരിച്ചു.
![]() | ||
| മന്ത്രി വി.കെ.വിശ്വനാഥന്‍ പണിക്കര്‍ക്ക് 'ജ്യോതിര്‍ വിദ്യ'പുരസ്കാരം നല്‍കുന്നു |
സമ്മേളനത്തില്‍ കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം ജില്ല പ്രസിഡന്റ് പാലൂര്‍ ഗോപാലകൃഷ്ണ പണിക്കര്‍ ,കേരള ഗണക കണിശ സഭ മലപ്പുറം ജില്ല ജോയന്റ് സെക്രട്ടറി കെ.പുരം.സുന്ദരന്‍ .കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ശിവാത്മാജന്‍ ,ദേശം ക്ഷേത്രം പ്രസിഡന്ടുമാരായ കേമ്പില്‍ രവി,കെ,സി.വേലായുധന്‍ .സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.കെ.പത്മനാഭന്‍,പ്രോഗ്രാം കണ്‍വീനര്‍ ടി.കെ.സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 08, 2011
പുരസ്കാരം
'ജ്യോതിര്‍ വിദ്യ പുരസ്കാരം'
വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ക്ക്
വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ക്ക്
പൂക്കോട്ടുംപാടം :മലപ്പുറം ജില്ലയിലെ പ്രഗത്ഭ ജ്യോത്സ്യന്മാര്‍ക്ക് കണിയാര്‍ പണിക്കര്‍ സമാജം നല്‍കുന്ന പ്രഥമ 'ജ്യോതിര്‍ വിദ്യ'പുരസ്കാരത്തിന് പാണ്ടിക്കാട് വള്ളുവങ്ങാട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കരെ തെരഞ്ഞെടുത്തു ..2011ജൂണ്‍ 18 നു ശനിയാഴ്ച രാവിലെ 10 മണിക്ക് പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ബഹു .കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ .എ .പി. അനില്‍ കുമാര്‍ വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ക്ക് പുരസ്കാരം സമ്മാനിക്കും. പ്രശസ്ത തിരകഥ കൃത്ത് ആര്യാടന്‍ ഷൌക്കത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കും .
![]() |
| വിശ്വനാഥ പണിക്കര്‍ |
1954 ജനുവരി 10 നു വള്ളുവങ്ങാട് കളരിക്കല്‍ ഉണ്ണി കേളന്‍ പണിക്കരുടെയും, പേരൂര്‍ കളരിക്കല്‍ മീനാക്ഷിയമ്മയുടെയും മകനായി ജനിച്ച വിശ്വനാഥ പണിക്കര്‍ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ ജ്യോതിഷ രംഗങ്ങളില്‍ ശ്രദ്ധേയനാണ് .പാണ്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി .പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്നൂര്‍ കളരിക്കല്‍ ഗോവിന്ദന്‍ പണിക്കരില്‍ നിന്നും ജ്യോതിഷ പഠനം നടത്തി.ജില്ലയിലെ ജ്യോതിഷം അഭ്യസിക്കുന്നവര്‍ക്കുന്നവരുടെ കൂട്ടായ്മയായ 'നവഗ്രഹ ദൈവജ്ഞ സഭ'യുടെ രക്ഷാധികാരി ,കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം സംസ്ഥാന രക്ഷാധികാരി ,ജില്ല വൈസ് പ്രസിഡന്റ് ,ബി .ജെ .പി. പാണ്ടിക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് ,സെക്രട്ടറി എന്നി നിലകളില്‍ പ്രസിദ്ധനാണ്.തുവൂര്‍ വേട്ടേക്കരന്‍ കാവ് ഭരണ സമിതി 'ജ്യോതിഷ ശ്രേഷ്ഠ 'പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട് .
ഇടപറ്റ കളരിക്കല്‍ രത്ന കുമാരിയാണ് ഭാര്യ .ജ്യോത്സ്യനായ രാഗേഷ് ,രേണുക എന്നിവര്‍ മക്കളാണ് .
Saturday, June 04, 2011
കണിയാര്‍പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും
![]() |
| എ.പി.അനില്‍ കുമാര്‍ |
![]() |
| ആര്യാടന്‍ ഷൌക്കത്ത് |
പൂക്കോട്ടുംപാടം :കണിയാര്‍ പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 18 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പൂക്കോട്ടുംപാടം വ്യാപാര ഭവനില്‍ നടക്കും .വാര്‍ഷിക സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി .എ.പി .അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും .പ്രശസ്ത തിരകഥ കൃത്തും ,നിലമ്പൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ ശ്രീ .ആര്യാടന്‍ ഷൌക്കത്ത് മുഖ്യ അഥിതി ആയിരിക്കും .മലപ്പുറം ജില്ലയിലെ പ്രശസ്ത ജ്യോത്സ്യനായ വീ .കെ.വിശ്വനാഥന്‍ പണിക്കരെ ജ്യോതിര്‍ വിദ്യാ പുരസ്‌കാരം നല്‍കി ആദരിക്കും .കൂടാതെ ഗവേഷണ ജേതാവ് ഡോ.സി .കെ.സുജയ് ,എസ് .എസ് .എല്‍ .സി.യിലെ മികച്ച വിജയി എന്നിവരെയും ആദരിക്കും. കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം ജില്ല പ്രസിഡന്റ് പാലൂര്‍ ഗോപാലകൃഷ്ണ പണിക്കര്‍ ,കേരള ഗണക കണിശ സഭ ജില്ല പ്രസിഡന്റ് പി.കെ.ബാല സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ,അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍ ,കാളികാവ് ബ്ലോക്ക് അംഗം പി. ശിവാത്മാജന്‍ എന്നിവര്‍ സംബന്ധിക്കും .
Subscribe to:
Posts (Atom)







