വിഭാഗീയത മറന്നു ഒത്തോരുമിക്കണം
കേരളത്തിലെ പിന്നാക്ക സമുദായമായ ഗണകന്‍, കണിയാന്‍, കാണി, കണിയാര്‍ പണിക്കര്‍, കളരി കുറുപ്പ്, കളരി പണിക്കര്‍ എന്നീ നാമധേയങ്ങളില്‍ അറിയപ്പെടുന്ന ജ്യോതിഷ വിഭാഗം ഇതര സമുദായങ്ങളെ അപേക്ഷിച്ചു ഇന്നും അവഗണനയുടെ വക്കിലാണ്. ഈ സമുദായത്തിനു വിഭാഗീയത മറന്നു സംഘടിക്കുവാണോ, മറ്റു സമുദായങ്ങളെപ്പോലെ സാമൂഹ്യപരമായും, രാഷ്ട്രീയപരമായും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്ത്തിക്കുവാണോ നാളിതുവരെയായി കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് കേരളത്തില്‍ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ പണിക്കര്‍ സമുദായം പല ജില്ലകളിലായി വ്യത്യസ്ത പേരുകളില്‍ വിവിധ നാമധേയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും എകോപനമില്ലാത്തതാണ് ഇന്നത്തെ ഈ ദുരവസ്ഥക്ക് കാരണമെന്ന് പറയേണ്ടിയിരിക്കുന്നു.എന്നാല്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും,കുലമഹിമയും അവകാശപ്പെടുന്ന തൃശ്ശൂര്‍ ആസ്ഥാനമാകി പ്രവര്‍ത്തിക്കുന്ന ഒരു പണിക്കര്‍ സംഘടനയും, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജാതി താഴ്ത്തി അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുന്ന തിരുവനന്തപുരം ആസ്ഥാനമാകി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഗണക സംഘടനയും തമ്മിലാണ് പുതിയ പോരടിക്കല്‍. മറ്റു സമുദായങ്ങളെല്ലാം തന്നെ തങ്ങളുടെ സമുദായ ഉന്നമനത്തിനായി സ്ഥാനമാനങ്ങളും, വര്‍ണ്ണ വ്യത്യാസങ്ങളും മറന്നു ഒത്തൊരുമിച്ചപ്പോള്‍ അവര്‍ നേടിയെടുത്തത് തങ്ങളുടെ സമുദായത്തിന്‍റെ അഭിമാനവും, ഉന്നമാനവുമായിരുന്നു.ഇന്ന് ഭരണ സിരാകേന്ദ്രങ്ങള്‍ നിയന്ത്രിക്കാന്‍ തന്നെ ഈ സമുദായ സംഘടനകള്‍ക്കായി എന്നത് വിസ്മരിക്കാനാവില്ല. ഇത്തരം സാഹചര്യങ്ങളിലാണ് നമ്മുടെ സമുദായം മാത്രം ആഡ്യത്വവും, സ്ഥാനമാനങ്ങളും പറഞ്ഞു അസംഘടിതരായി നില്‍ക്കുന്നത്.
ഇപ്പോള്‍ നമ്മള്‍ ഇരുത്തി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മറ്റു സമുദായങ്ങളില്‍നിന്നും വ്യത്യസ്തരായി പണ്ഡിതരും, ലോകപരിചിതരുമാണെന്നു അഭിമാനിക്കുന്ന ഈ സമുദായത്തിനു നാളിതുവരെയായി എന്ത് നേടാനായി… സമൂഹത്തില്‍ സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും മുന്നേറാന്‍ ഈ സമുദായത്തിന് എന്ത് കൊണ്ടാവുന്നില്ല ...സമുദായത്തിനു ലഭിക്കേണ്ട അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്കായിട്ടുണ്ടോ .. ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സംഘടന കെട്ടുറപ്പ് ഇല്ലാത്തത് തന്നെയല്ലേ കാരണം..
നമുക്ക് കളരി കുറുപ്പിന്‍റെയും,കളരി പണിക്കരുടെയും, കണിയാന്‍റെയും, ഗണകന്‍റെയും പിന്നാമ്പുറം തേടി പോകുകയാണോ വേണ്ടത്...അതോ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്ന ഒരേ വിഭാഗത്തില്‍ വരുന്ന ഈ സമുദായങ്ങളുടെ എകോപനവും, ഉന്നമനവുമാണോ വേണ്ടത്..
എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരേ സമുദായത്തിനു തന്നെ വ്യത്യസ്ത സംസ്കാരവും, ആചാരഅനുഷ്ടാനങ്ങളും, ജീവിതരീതികളും സ്വാഭാവികമാണ്.ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുക പ്രയാസമാണ്. അതിനാല്‍ ഇപ്പോള്‍ നമുക്കാവശ്യം സമുദായത്തിന്‍റെ വിഭാഗീയത മറന്നുള്ള പ്രവര്‍ത്തനമാണ്.എല്ലാ പണിക്കര്‍ സമുദായ സംഘടനകളും വിഭാഗീയത് മറന്നു ഒരു കൊടിക്കീഴില്‍ അണിനിരക്കുകയും, സമുദായ ഉന്നമനത്തിനു ഉദകുന്ന അവകാശങ്ങള്‍ക്കായി പോരാടുകയും,അത് നേടിയെടുക്കുവാന്‍ ശക്തി പ്രാപിക്കുകയും ചെയ്യണം. അല്ലാതെ ജാതിയുടെ മാഹാത്മ്യവും, ആഡ്യത്വവും ഉയര്‍ത്തിക്കാട്ടി, തങ്ങളുടെ സഹോദരന്മാരെ തന്നെ ഉച്ചനീചത്വം പറഞ്ഞുആക്ഷേപിച്ചു വിഭാഗീയത സൃഷ്ടിച്ചു വിഘടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് മറക്കാതിരിക്കുക.
No comments:
Post a Comment