ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, April 03, 2012

പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 
ഈ വര്‍ഷം മുതല്‍ 
 തൃശൂര്‍: പിന്നാക്ക വികസന വകുപ്പിന്റെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഇക്കൊല്ലം തന്നെ പാവപ്പെട്ട കുട്ടികള്‍ക്ക് ലഭ്യമാകും. ഏറെ വിവാദങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട വകുപ്പിന്റെ ആദ്യപദ്ധതിയാകും ഇത്. ഇക്കൊല്ലം സ്‌കോളര്‍ഷിപ്പിനായി രണ്ടര കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. പദ്ധതിക്കായി കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം ഒന്നേകാല്‍ കോടി രൂപ അനുവദിച്ചിരുന്നു. ഇത്രയും തുക തന്നെ സംസ്ഥാന വിഹിതമായും ലഭിക്കും. കേന്ദ്രവിഹിതത്തിന് തുല്യമായ തുകമാത്രമേ സംസ്ഥാനത്തിന് ചെലവാക്കാനാകൂ.
ഈ വിദ്യാഭ്യാസ വര്‍ഷം തീരും മുമ്പ് കുറച്ചുകുട്ടികള്‍ക്കെങ്കിലും നല്‍കി സ്‌കോളര്‍ഷിപ്പ് വിതരണത്തിന് തുടക്കം കുറിക്കാനുള്ള നീക്കത്തിലായിരുന്നു വകുപ്പ്. ഇതിനായി പട്ടികജാതി പിന്നാക്ക ക്ഷേമ മന്ത്രി എ.പി. അനില്‍കുമാറും പിന്നാക്ക വികസന വകുപ്പ് ഡയറക്ടര്‍ വി. ആര്‍. ജോഷിയും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മന്ത്രി മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ബഡ്ജറ്റ് വകയിരുത്തല്‍ കഴിഞ്ഞെങ്കിലും അടിയന്തരമായി ഒന്നേകാല്‍ കോടി രൂപ അനുവദിച്ചത്. പത്താം ക്‌ളാസില്‍ പഠിക്കുന്ന കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കെങ്കിലും ഇക്കൊല്ലം സ്‌കോളര്‍ഷിപ്പ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഗവ, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഈഴവരുള്‍പ്പെടെയുള്ള ഹിന്ദു, മുസ്‌ളിം, ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വാര്‍ഷിക വരുമാനം 44,500 രൂപ കവിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ്. ക്‌ളാസ് 1–5: 750 രൂപ, ക്‌ളാസ് 6–8: 900, ക്‌ളാസ് 9–10 : 1000 എന്നിങ്ങനെയാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക.

No comments:

Post a Comment