ഓണകോടി വിതരണം ചെയ്തു
നിലമ്പൂര്‍: കണിയാര് പണിക്കര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം സമുചിതമായി ആഘോഷിച്ചു.ഓണത്തോടനുബന്ധിച്ചു അമരമ്പലം പഞ്ചായത്തിലെ പണിക്കര്‍ സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് സമാജം ഓണകോടി വിതരണം ചെയ്തു. എഴുപതു കഴിഞ്ഞ പതിമൂന്നു പേര്‍ക്കാണ് ഓണകോടി നല്‍കിയത്.
സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് |
സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് വിതരാണോത്ഘാടനം നടത്തി.ടി.കെ.രാമചന്ദ്രപണിക്കര്‍, ടി.കെ.പത്മനാഭന്, കരിമ്പില്‍ രാധാകൃഷ്ണന്,ടി.കെ.സതീശന് .ടി.എസ് .സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.