Monday, November 28, 2011
Friday, November 25, 2011
നിര്യാതയായി
തളിയങ്ങോട്ട് കളരിക്കല്‍ രാവുണ്ണി പണിക്കരുടെ ഭാര്യ മാടശ്ശേരി കളരിക്കല്‍ കല്യാണി പണിക്കത്യാര്‍ നിര്യാതയായി .ഉത്തമന് ,രവീന്ദ്രന് പണിക്കര്‍ (ജ്യോത്സ്യന് )ഉഷ രത്നം എന്നിവര്‍ മക്കളാണ് .തച്ചിങ്ങാടം കളരിക്കല്‍ സുലോചന ,കുവക്കൊട്ട് കളരിക്കല്‍ ജയസുധ ,പാതയ്ക്കര കളരിക്കല്‍ വാസുദേവന്‍ എന്നിവര്‍ മരുമക്കളുമാണ് .
Sunday, November 06, 2011
ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ് അനുവദിക്കണം
കേരളത്തില്‍ ജ്യോതിഷം കുലതോഴിലാക്കിയ ഗണകന്,കണിയാര് ,കണിശു.കളരി പണിക്കര്‍,കളരി കുറുപ്പ് ,കണിയാര് പണിക്കര്‍ എന്നീ സമുദായ വിഭാഗങ്ങള്‍ക്ക് ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ് അനുവദിക്കണമെന്ന് കണിയാര് പണിക്കര്‍ സമാജം പ്രവര്‍ത്തകസമിതി യോഗം ആവശ്യപെട്ടു. പിന്നോക്ക ജാതിയിലുള്‍പ്പെട്ട ഈ സമുദായത്തിലെ ഓരോ വിഭാഗവും വ്യത്യസ്ത സംഘടനകള്‍ ഉണ്ടാക്കി ഉന്നമനത്തിനു മത്സരിക്കുന്നത് സമുദായത്തിന് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കും , അവകാശങ്ങള്‍ക്കും വിഘാതമാവുകയാണ് .അതിനാല്‍ സമുദായ ഏകീകരണത്തിന് വേണ്ടി എല്ലാ ജ്യോതിഷ സമുദായ നേതാക്കന്മാരും ഒത്തൊരുമിക്കേണ്ട സമയം അതിക്രമിചിരിക്കയാനെന്നും യോഗം വിലയിരുത്തി.ഏകീകൃത ജാതി സര്ട്ടിഫിക്കട്റ്റ് അനുവദിക്കണമെന്ന് ആവശ്യപെട്ടു പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന് നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു
ചടങ്ങില്‍ സമാജംഭാരവാഹികളായ ടി.കെ.രാമദാസ് ,കരിമ്പില്‍ രാധാകൃഷ്ണന് ,തൃക്കിടീരി കളരിക്കല്‍ രാമകൃഷ്ണന് ,തിരുവാലി കളരിക്കല്‍ പത്മനാഭന് ,തളിയങ്ങോട്ട് കളരിക്കല്‍ ബിനീഷ് പണിക്കര്‍ ,ടി.കെ.സതീശന് ,വിപിന്‍ അയ്യാത്ത്,ടി.കെ.സതീഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)