ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, October 23, 2014

കണിയാര്‍ പണിക്കര്‍ ഉള്‍പ്പെടെ

പിന്നാക്കക്കാരിലെ 30 വിഭാഗങ്ങള്‍ ഒ.ഇ.സിയില്‍



എടപ്പാള്‍: കാലങ്ങളായി ഹിന്ദു പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന 30 വിഭാഗങ്ങളെ ഒ.ഇ.സിയിലുള്‍പ്പെടുത്താനുളhള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ആയിരങ്ങള്‍ക്കാണ് ഇതിന്റെ ഗുണംകിട്ടുക.

വാണിയ, വെളുത്തേടത്ത് നായര്‍, ചെട്ടി, ഈഴവാത്തി, ഗണക, കണിയാര്‍ പണിക്കര്‍ (കളരിപ്പണിക്കര്‍, കളരിക്കുറുപ്പ്), വില്‍ക്കുറുപ്പ്, യാദവ, ദേവാന്‍ഗ, പട്ടാരിയ, ശാലിയ, പാണ്ടിത്താര്‍, വണിയര്‍, എഴുത്തച്ഛന്‍, ചക്കാല നായര്‍, റെഡ്ഡിയാര്‍, കാവുതീയ, വീരശൈവ, വിളക്കിത്തല നായര്‍, വടുക, ചാവലക്കാരന്‍, അഗസ (agasa), കൈക്കോലന്‍, കന്നഡിയന്‍, കേരള മുദലിസ്, മഡിവാല, നൈക്കന്‍, തോല്‍ക്കോലന്‍, തോട്ടിയന്‍, മൂപ്പര്‍, എന്നിങ്ങനെയുള്ള വിഭാഗങ്ങളെയാണ് ഒഇസിയിലുള്‍പ്പെടുത്തി പിന്നാക്കവിഭാഗ വകുപ്പ് ഉത്തരവിറക്കിയത്.

ഈ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളിലും പ്രവേശനത്തിന് അര്‍ഹമായ സംവരണവും മറ്റാനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഒന്നുമുതല്‍ മൂന്ന് ശതമാനംവരെ സംവരണമാണ് ഇനി ഇവര്‍ക്കും കിട്ടുക. നിലവില്‍ പിന്നാക്കവിഭാഗത്തിലെ വണിക-വൈശ്യ തുടങ്ങിയ സമുദായങ്ങള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ 30 വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്ക് വാര്‍ഷിക വരുമാനപരിധി ആറുലക്ഷത്തില്‍ കവിയരുതെന്ന നിബന്ധന ബാധകമാണ്


  ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതില്ല. കൂടാതെ സ്‌റ്റൈപ്പന്റും ഇവര്‍ക്കു ലഭിക്കും.  
കടപ്പാട് മാതൃഭുമി ദിനപത്രം

Thursday, October 09, 2014

 

ഇനിയെങ്കിലും ജ്യോതിഷികള്‍  പെൺകുട്ടികളെ വെറുതെ വിടണം: 

പി.കെ ശ്രീമതി

pk-sreemathy-facebook-post-mangalyan--1

കണ്ണൂർ: മംഗൾയാന്റെ ചൊവ്വ പര്യവേഷണ യാത്രയെ ചൊവ്വാദോഷവുമായി ബന്ധപ്പെടുത്തി പി.കെ ശ്രീമതി എം.പിയുടെ പരിഹാസം. മംഗൾയാൻ ചൊവ്വയിലെത്തി, ഇനിയെങ്കിലും ജ്യോതിഷികള്‍   പെൺകുട്ടികളെ വെറുതെ വിടണമെന്നാണ് ശ്രീമതി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം:
മംഗൾയാൻ ചൊവ്വയിലെത്തി.
ഇനിയെങ്കിലും ജ്യോതിഷികൾ പെൺകുട്ടികളെ വെറുതെ വിടണം…
ഇനിയെങ്കിലും ചൊവ്വ എന്ന ഗ്രഹത്തിന്റെ ‘ദോഷം ‘ മാറ്റി കൊടുക്കാൻ ജോതിഷികൾ തയ്യാറാവണം. രാശിപ്പലകയിലെ പാപസ്ഥാനത്ത് നിർത്തി ഒരു പാട് അധിക്ഷേപം ചൊരിഞ്ഞ ‘മംഗല്യം മുടക്കിയായ ‘ഈ ഗ്രഹത്തിന് അതിമാനുഷികമായ ഒരു ശക്തിയും ഇല്ലായിരുന്നു എന്ന് പറയാനും വിശ്വസിക്കാനും ഇനിയെങ്കിലും ജ്യോതിഷ പണ്ഡിതന്മാർ തയ്യാറാകണം. ഒരു പാട് കുടുംബങ്ങളുടെ കണീര് വീണ് നനഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തിന് ഇവിടെ തിരശീല വീഴട്ടെ.. വിശ്വാസത്തിൽ നിന്ന് തിരിച്ചറിവിലേക്കും, ഭയത്തിൽ നിന്ന് യാഥാത്ഥ്യത്തിലക്കുമുള്ള ദൂരമാണ് മംഗൾയാൻ താണ്ടിയത് ..