ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, December 31, 2013

പ്രതീക്ഷകള്‍ മരിക്കുന്നില്ല.
അതാണ്‌ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം.
അതുകൊണ്ടുതന്നെ നല്ലൊരു നാളേക്കായി നമുക്കിനിയും പ്രതീക്ഷയര്‍പ്പിക്കാം ..

എല്ലാ സുഹൃത്തുക്കൾക്കും കുടുംബാങ്ങൾക്കും സമാജത്തിന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ .
വരും ദിനങ്ങൾ നന്മയുടെയും, പ്രത്യാശയുടെയും അതിലുപരി പുതിയ പുതിയ സൗഹൃദങ്ങളുടെയും അവസരങ്ങൾ തുറക്കുമാറാകട്ടേയെന്ന് ആശംസിക്കുന്നു.
 
ജാതക രചനയില്‍ പുതുമകള്‍ കണ്ടെത്തി 
റിട്ടയേര്‍ഡ്‌ താഹസില്‍ദാര്‍


ജാതകം തയ്യാറാക്കുന്ന പാരമ്പര്യ രീതിയിൽ നിന്നും ആധുനിക രീതിയിലേക്ക് ചുവടുമാറുകയാണ് മലപ്പുറത്തെ ജ്യോത്സ്യൻ മലപ്പുറം കളരിക്കൽ രാമകൃഷ്ണൻ. പഴയ കാലത്ത് കരിമ്പനയോല ചളിയിൽ താഴ്ത്തി പാകപ്പെടുത്തി എഴുത്താണി കൊണ്ട് എഴുതി മഷി തേച്ചു കറുപ്പിച്ചാണ് ജാതകം കുറിച്ചിരുന്നത്‌. 



കെ.രാമകൃഷ്ണന്‍
എന്നാൽ കാലം മാറിയതോടെ ഓലകൾ അപ്രത്യക്ഷമാവുകയും പകരം ജാതകം പുസ്തക താളുകളിൽ ഇടം പിടിക്കുകയും ,ഇപ്പോൾ അത് കമ്പ്യൂട്ടർ പ്രിന്റുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു .അങ്ങനെയിരിക്കെയാണ് ജ്യോത്സ്യനായ റിട്ടയേഡ് തഹസിൽദാർ കൂടിയായ രാമകൃഷ്ണൻ ചാർട്ട് പേപ്പർ ഓലയുടെ വലിപ്പത്തിൽ മുറിച്ചെടുത്ത് പേനകൊണ്ട് വൃത്തിയായി എഴുതി ലാമിനേറ്റു ചെയ്തു പ്ലേവുഡ് കൊണ്ട് കവർ ചെയ്തു ജാതകം പുറത്തിറക്കിയത് .കണ്ടാൽ പഴയ രീതിയിലുള്ള ജാതകത്തിന് ആവശ്യക്കാർ വളരെ കൂടുതലാണ് .മാത്രമല്ല ജാതകത്തിന് ദക്ഷിണ അല്പ്പം കൂടും എന്ന് മാത്രം.മലപ്പുറം റവന്യൂ വകുപ്പില്‍നിന്നും താഹസില്‍ ദാരായി വിരമിച്ചതിനു ശേഷം മഞ്ചേരി അരുകിഴായ ശിവ ക്ഷേത്രത്തിനു സമീപം ജ്യോതിഷം കൈകാര്യം ചെയ്തു വരികയാണ് രാമകൃഷ്ണന്‍.