ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, February 27, 2013

 ശ്രീ .വില്ല്വത്ത് ശിവക്ഷേത്രം 
ദേശം ജ്യോത്സ്യന്മാരെ അംഗീകരിച്ചു

തളിയങ്ങോട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കര്‍
ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടക്കുന്ന അഷ്ടമംഗല്യ,താംബൂലാദി പ്രശ്നങ്ങളില്‍ ദേശം ജ്യോത്സ്യന്മാരെ അവഗണിക്കുന്നതിനെതിരായി കണിയാര്‍ പണിക്കര്‍ സമാജം നടത്തിയ പ്രതിഷേധം വിജയം കണ്ടു .കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ തന്നെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ നടന്ന താംബൂലപ്രശ്നത്തില്‍ ദേശം ജ്യോത്സ്യന്‍ തളിയങ്ങോട് കളരിക്കല്‍ വിശ്വനാഥന്‍ പണിക്കരെ യഥാവിധി താംബൂല പ്രശ്നത്തിനു ക്ഷണിച്ചു.ഇതേ ക്ഷേത്രത്തില്‍ തന്നെ ദേശം ജ്യോത്സ്യന്മാരെ അവഗണിച്ചുകൊണ്ട് നടത്തിയ താംബൂല പ്രശ്നം പണിക്കര്‍ സമാജം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.അന്ന് താംബൂലപ്രശ്നം നടത്താന്‍ വന്ന ജ്യോത്സ്യന്‍ പ്രശ്നം ഒറ്റ രാശിയാക്കി   മടങ്ങുകയായിരുന്നു .
ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ നടന്നതാംബൂലപ്രശ്നത്തില്‍   

 ഫെബ്രുവരി ഒന്നിന് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്നത്തില്‍ എടപ്പാള്‍ കെട്ടല്ലൂര്‍ വിജയകുമാര്‍ ,കാണിപ്പയ്യൂര്‍ രാജഗോപാല്‍ ,ടി.കെ. വിശ്വനാഥന്‍ പണിക്കര്‍ എന്നിവര്‍ ദൈവജ്ഞരായിരുന്നു.കണിയാര്‍ പണിക്കര്‍ സമാജം  ദേശം ജ്യോത്സ്യന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനുള്ള നിവേദനം നല്‍കി .അതനുസരിച്ചാണ്  ഇപ്പോള്‍ നിലമ്പൂരിലെ  ക്ഷേത്രപ്രശ്നങ്ങളില്‍ ദേശം ജ്യോത്സ്യന്മാരുടെ സാന്നിദ്ധ്യം ഉറപ്പുവരുതിയിരിക്കുന്നത് ..
തുടര്‍ന്നും ദേവപ്രശ്നങ്ങളില്‍ പാരമ്പര്യ ദേശം ജ്യോത്സ്യന്മാര അവഗണിച്ചു കൊണ്ട് ദേവ പ്രശ്നങ്ങള്‍ നടത്തിയാല്‍ പണിക്കര്‍ സമാജത്തിന്‍റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന്  സമാജം ഭാരവാഹികള്‍ താക്കീത്  നല്‍കി .

Tuesday, February 12, 2013



കേരള ചരിത്രം 
കളരിയും കലാരൂപങ്ങളും


മുകുന്ദന്‍ കുറുപ്പ്
 തിരുവനന്തപുരം കനകക്കുന്നില്‍   കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തക മേളയില്‍ തൃശൂര്‍ അകപറമ്പ് കളരിക്കല്‍ മുകുന്ദന്‍ കുറുപ്പ് എഴുതിയ “കേരള ചരിത്രം കളരിയും കലാരൂപങ്ങളും” എന്ന ചരിത്ര പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.കളരികുറുപ്പ്,കളരിപണിക്കര്‍ ജന വിഭാഗത്തിന്‍റെ സംസ്ക്കാരം, തൊഴില്‍,കലാപാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്നവയും,ആദി കലാ രൂപങ്ങളുടെ ആവിര്‍ഭാവം, ദ്രാവിഡ ദൈവ സങ്കല്‍പ്പവും, കാവുകളും, കളരികളില്‍ പരിശീലിപ്പിച്ചിരുന്ന കലാരൂപങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് മറുനാടന്‍ മലയാളിയായ ഗുജറാത്ത്‌ ഗാന്ധിനഗറില്‍ താമസിക്കുന്ന ശ്രീ.മുകുന്ദന്‍ കുറുപ്പ് എഴുതിയ കേരള ചരിത്രം കളരിയും കലാരൂപങ്ങളും എന്ന പുസ്തകം.
ന്‍പതു അധ്യായങ്ങള്‍ ഉള്ള കേരളചരിത്രത്തിന്‍റ് അവതാരിക എഴുതിയിരിക്കുന്നത് മുന്‍ ഫോകലോര്‍ അക്കാദമി ചെയര്‍മാനും ചരിത്രകാരനും, എഴുത്തു കാരനുമായ ഡോ.എം.വി.വിഷ്ണു നമ്പൂതിരിയാണ്. ഗ്രാമീണ ജനവിഭാഗങ്ങള്‍, ജാതി വിഭജനം,ആദിമ കലാ രൂപങ്ങളുടെ ആവിര്‍ഭാവം എന്നിവ പ്രതിപാദിക്കുന്ന ഈ ചരിത്രഗ്രന്ഥം ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. സമാപനച്ചടങ്ങ് ഫെബ്രുവരി അഞ്ചിന് മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍  വിവിധ വിഭാഗത്തില്‍പ്പെട്ട അമ്പതിലധികം പുസ്തകങ്ങളാണ് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ് പ്രകാശനം   ചെയ്തത്. 
ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കിയ പുസ്തകോത്സവത്തില്‍ അറുപത് സ്റ്റാളു കളിലായി നൂറോളം പ്രസാധകര്‍ പങ്കെടുത്തു. കൃഷി, ചരിത്രം, സഹകരണം എന്നീ മേഖലകളിലെ പതിനൊന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, ചരിത്രകാരന്മാരായ എം.ഗംഗാധരന്‍, എന്‍.എം. നമ്പൂതിരി, പ്രഭാവര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പുറത്തിറക്കുന്ന “കേരള ചരിത്രം കളരിയും കലാരൂപങ്ങളും” എന്ന ചരിത്ര പുസ്തകത്തിന്‍റെ മുഖവില 135 രൂപയാണ്.കുലതോഴിലായി ജ്യോതിഷം കൈകാര്യം ചെയുന്ന ഈ സമുദായത്തിന്‍റെ ജീവിതവും സംസ്ക്കാരവും അനാവരണം ചെയ്യുന്ന "കളരിയും കളരിയധിപരും" എന്ന പുസ്തകം ഇതിനു മുന്‍പ് കോട്ടയം ഡി.സി.ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.


Monday, February 11, 2013

 വിശക്കുന്നവര്‍ക്ക് മതത്തിന്റെ പേരില്‍ അന്നം നിഷേധിക്കരുത് -
   കെ.പി.ശശികല  ടീച്ചര്‍
 
 
 പൂക്കോട്ടുംപാടം: വിശക്കുന്നവന്റെ വയറ്റില്‍ മതം കുത്തിക്കയറ്റുരുതെന്ന വിവേകാനന്ദ സ്വാമിയുടെ ആശയം പ്രചരിപ്പിക്കുന്നവര്‍ എരിയുന്ന വയറുമായി എത്തുന്നവര്‍ക്ക് മതത്തിന്റെ പേരില്‍ അന്നം നിഷേധിക്കരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല പറഞ്ഞു. പൂക്കോട്ടുംപാടത്ത് ഐക്യവേദി താലൂക്ക് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇവര്‍ . സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യങ്ങള്‍ ജാതിയുടെ പേരില്‍ തരം തിരിക്കുന്നത് അവസാനിപ്പിക്കണം. താലൂക്ക് പ്രസിഡന്റ് ഒ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി പി. മുരളി, എന്‍ .എസ്.എസ്. ഏറനാട് യൂണിയന്‍ വൈസ്​പ്രസിഡന്റ് എസ്.ബി. വേണുഗോപാല്‍ , എസ്.എന്‍ .ഡി.പി. യോഗം നിലമ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് വി.പി. വേണുഗോപാല്‍ , കണിയാര്‍ പണിക്കര്‍ സമാജം   സെക്രട്ടറി കരിമ്പില്‍ രാധാകൃഷണന്‍ , വിശ്വകര്‍മ്മ സഭ പഞ്ചായത്ത് പ്രസിഡന്റ് പുളിയേങ്ങല്‍ വിജയകുമാര്‍, കെ.എ. പ്രകാശ് ബാബു, അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.