ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, December 31, 2012


വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.....
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന...
നന്മ്മയും,സ്നേഹവുമുള്ള...ഒരു നല്ല നാളേക്കു വേണ്ടി....
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.

പുതുവത്സരാശംസകള്‍ നേരുന്നു

Thursday, December 27, 2012

എല്ലാ മലയാളി മങ്കമാര്‍ക്കും 
കണിയാര്‍ പണിക്കര്‍ സമാജത്തിന്റെ 
തിരുവാതിര ആശംസകള്‍
 

Tuesday, December 25, 2012

ബുധനൂര്‍ ജയനാരായണന്‍


മലയാള ടെലിവിഷന്‍ പരമ്പരയിലെ
 ഗണക സാന്നിധ്യം
 ബുധനൂര്‍ ജയനാരായണന്‍

 ഭിനയരംഗത്തും ലളിതഗാനരചനാരംഗത്തും പ്രസിദ്ധനായികൊണ്ടിരിക്കുന്ന ഒരു യുവ കലാകാരനാണ് ബുധനൂര്‍ ജയനാരായണന്‍ .നിരവധി മലയാള ടിവി സീരിയലുകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ജയനാരായണന്‍ ജനന്‍ എന്ന പേരിലാണ്  കലാരംഗത്ത് അറിയപ്പെടുന്നത്. പവിത്ര ജയിലിലാണ്, കല്ല്യാണി, രഹസ്യം, വീര മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏകദേശം പത്തു വര്‍ഷത്തോളമായി ഈ മേഖലയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നാം അറിയുന്നു.
അമേച്വര്‍ നാടകരംഗത്തു നിന്നും ടെലിവിഷന്‍ രംഗത്തെത്തിയ നടനാണ് ജനന്‍ . ചെറിയ കഥാപാത്രങ്ങള്‍ പോലും വ്യത്യസ്തമായി ആവിഷ്ക്കരിക്കാന്‍ ജനന്‍ എന്ന നടന് കഴിയുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥ പറയുന്ന വയലാര്‍ മാധവന്‍ കുട്ടിയുടെ “ശ്രീകൃഷ്ണന്‍ ’ എന്ന പരമ്പരയിലാണ് ജനന്‍ഏറ്റവും അവസാനമായി അഭിനയിച്ചത് .ആകാശവാണിയില്‍ അഞ്ചോളം ലളിതഗാനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.ആലപ്പുഴ ചെങ്ങനൂരിനടുത്ത് ബുധനൂരില്‍  എഴുത്തുകാരനായ  ലക്ഷ്മീ നിവാസില്‍ എം.എന്‍ .വാസു ഗണകന്റെ മകനായ ജയനാരായണന്‍    ഭാര്യ സേതുലക്ഷ്മിയും ,മക്കള്‍ ശ്രീലക്ഷ്മി , ഹരിനാരായണന്‍ എന്നിവരോടൊപ്പം തിരുവന്തപുരത്ത് താമസിക്കുന്നു.ടിവി സീരിയല്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ഈ കലാകാരന്  സിനിമാലോകത്തും, ഗാനരചനാ രംഗത്തും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെ   എന്നാശംസിക്കുന്നു .
 മൊയ്തീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഹസ്യം  എന്ന പരമ്പരയിലെ ഒരു രംഗം

Thursday, December 20, 2012

 സംസ്കൃത സ്കോളര്‍ഷിപ്പ്


2012-13 അധ്യയന വര്‍ഷത്തേയ്ക്ക് സംസകൃത കോളേജിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃതം പ്രധാന വിഷയമായി എടുത്തു പഠിക്കുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും, ശ്രീ ശങ്കരചാര്യ യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്കൃത പഠന പ്രോത്സാഹന സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പോസ്റ് ഗ്രാജുവേഷന്‍ ക്ളാസുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയാത്തവരും യോഗ്യത പരീക്ഷ ആദ്യപ്രാവശ്യം തന്നെ പാസായിട്ടുള്ളവരും സംസ്കൃതം ഒരു വിഷയമായി എടുത്ത് പരീക്ഷ പാസായിട്ടുള്ളവരും ആയ വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളത്. എന്നാല്‍ ഡിഗ്രിക്കു പഠിക്കുന്ന ആദ്യത്തെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ് ഗ്രാജുവേഷന് പഠിക്കുന്ന ആദ്യത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതാ പരീക്ഷയുടെ മാത്രം അതായത് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുമാനപരിധി കണക്കാക്കാതെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ http://www.dcescholarship.kerala.gov.in/dce/main/index.php ല്‍ സംസ്കൃത സ്കോളര്‍ഷിപ്പ് (എസ്.എസ്.ഇ.) എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Friday, December 14, 2012

അനുശോചിച്ചു


പൂക്കോട്ടുംപാടം: വില്വത്ത് ക്ഷേത്രം കഴകമായിരുന്ന ഊര്‍ങ്ങാട്ടിരി കളരിക്കല്‍ ഗോപാലകൃഷ്ണ പണിക്കരുടെ നിര്യാണത്തില്‍ കണിയാര്‍ പണിക്കര്‍ സമാജം അനുശോചിച്ചു. ടി.കെ. രാമദാസ്, കരിമ്പില്‍ രാധാകൃഷ്ണന്‍ , ടി.കെ. പദ്മനാഭന്‍ , ടി.എസ്. സുരേഷ്ബാബു, ടി.കെ. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Wednesday, December 05, 2012

നിര്യാതനായി

നിലമ്പൂര്‍ അമരമ്പലം ശ്രീസുമത്തില്‍  ഊര്‍ങ്ങാട്ടിരി കളരിക്കല്‍ ഗോപാലകൃഷ്ണന്‍ പണിക്കര്‍ (86) നിര്യാതനായി .കണ്ണൂര്‍ നളിനി ഭായിയാണ് ഭാര്യ .പരേതന്റെ ദേഹവിയോഗത്തില്‍ കണിയാര്‍ പണിക്കര്‍ സമാജം അനുശോചനം രേഖപ്പെടുത്തുന്നു