ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, January 04, 2012

 വാസ്തു വിദ്യാ ,ജ്യോതിഷം കോഴ്സുകള്‍
ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ പി.എന്‍.പണിക്കര്‍ കമ്മ്യുണിറ്റി കോളേജും ,വാസ്തു ശാസ്ത്ര വിജ്ഞാന പീഠവും ചേര്‍ന്ന് നടത്തുന്ന വാസ്തു വിദ്യ ,ജ്യോതിഷം കോഴ്സുകള്‍ക്ക് ആപേക്ഷ ക്ഷണിച്ചു.പത്താം തരാം പാസ്സായവര്‍ക്ക്‌ പ്രവേശനം .
ആറുമാസം മുതല്‍ രണ്ടു വര്ഷം വരെ ദൈര്‍ഘ്യമുള്ള  ഈ കോഴ്സുകള്‍ക്ക് ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ സര്ട്ടിഫിക്കട്റ്റ് ,ഡിപ്ലോമ അസോസിയേറ്റ്  ഡിഗ്രി ലഭിക്കും.
അപേക്ഷകര്‍ ജനുവരി 15 നകം പി.എന്‍.പണിക്കര്‍ കമ്മ്യുണിറ്റി കോളേജ് ,തിരുവനതപുരം 695014  എന്ന വിലാസത്തില്‍ പേര് രജിസ്റെര്‍ ചെയ്യേണ്ടതാണ് .ഫോണ്‍ :04712328560 ,2332426 ,09037520325 

Monday, January 02, 2012

മണ്ഡല വിളക്ക്  ഉത്സവം


മണ്ഡല വിളക്ക്  ഉത്സവത്തിന്‍റെ ഭാഗമായി  പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ഭജനയും ഭിക്ഷയും നടത്തി.ഡിസംബര്‍   18 ഞായറാഴ്ച  വൈകുന്നേരം  ദീപാരാധനക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ നടന്ന  ഭജനയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.തുടര്‍ന്ന്  ക്ഷേത്രം ഊട്ടു പുരയില്‍ നടന്ന ഭിക്ഷയും കഴിച്ചാണ് ഭക്തര്‍ പിരിഞ്ഞത്.ഭജനക്ക് ഗുരു സ്വാമി കെ.വിജയന്‍ സ്വാമി നേതൃത്വം നല്‍കി.സമാജം അംഗങ്ങളായ ടി.കെ.രാമദാസ് ,കരിമ്പില്‍ രാധാകൃഷ്ണന്‍  സുന്ദരന്‍ എന്നിവരുടെ സംഘാടനത്തില്‍ കുടുംബം അംഗങ്ങള്‍ എല്ലാവരും പങ്കെടുത്തു .
 കൂടുതല്‍   കാണാന്‍ ക്ലിക്ക് ചെയ്യുക