ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, April 13, 2011


എല്ലാവര്‍ക്കും വിഷു ദിനാശംസകള്‍


                                                 വിഷു ഫല പത്രിക 2011
 
             കൊല്ലം 1186 മത് മേട മാസം 1 നു [2011ഏപ്രില്‍ 14 നു ]വ്യഴാഴ്ച ഉദിച്ച് 16 നാഴികയും 33 വിനാഴികയും പുലര്‍ന്ന സമയത്ത് [പകല്‍ 12 മണി 19 മിനുറ്റ് ]കര്‍ക്കിടകം രാശി ഉദയ സമയത്ത് മകം നക്ഷത്രം ചിങ്ങക്കൂറില്‍ മേഷ വിഷു സംക്രമം.അന്ന് അസ്തമിച്ച് മേട മാസം 2 നു പുലരുവാന്‍ 4 നാഴിക രാവുള്ളപ്പോള്‍ മീനം രാശി സമയത്ത് [കാലത്ത് 4 മണി 30 മിനുട്ടിന് ശേഷം 4 മണി 40 മിനുട്ടിനുള്ളില്‍ ]കണി കൈനെട്ടാതികള്‍ക്കും കൈക്കോട്ട് ചാല്ക്കും ,മേടം 2 നു ഉദയ അസ്തമയെ മേടം രാശി സമയത്ത് പോഴുതളപ്പാനും,മേട മാസം 7 നു ബുധനാഴ്ച ഉദിച്ച് 4 നാഴികയും 15 വിനാഴികയും പുലര്‍ന്നതിനു ശേഷം [പകല്‍ 8 മണിക്കും 8.30 നും ഇടയില്‍ ]ഇടവം രാശി സമയത്ത് ചാലിടുവാനും, വിതപ്പാനും ശുഭം .
വിഷു വരവ് ;ഗജ വാഹനം ,കിടന്നു വരവ് ,പടിഞ്ഞാട്ടു ദൃഷ്ടി ,കറുത്ത നിറം ,ശ്വേത വസ്ത്രം ,വജ്രം ആഭരണം ,ശൂലം ആയുധം ,ഗുളം ഭക്ഷണം ,നാല് പറ വര്‍ഷം,അഗ്നി മണ്ഡലം ,രാജാ ചന്ദ്ര;,മന്ത്രി ഗുരു ;സേനാധിപോ ബുദ്ധ;

Wednesday, April 06, 2011

വോട്ട് സമുദായ ഉന്നമനത്തിന്

           
                                  വോട്ടു സമുദായ ഉന്നമനത്തിനു               സഹായിക്കുന്നവര്‍ക്ക്

               പൂക്കോട്ടുംപാടം:നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണക കണിയാര്‍ പണിക്കര്‍ ,വിഭാഗങ്ങളുടെ വോട്ടു സമുദായ ഉന്നമനത്തിനു സഹായിക്കുന്നവര്‍ക്ക്‌ മാത്രമേ നല്‍കൂ എന്ന് കണിയാര്‍ പണിക്കര്‍ സമാജം മണ്ഡലം കണ്‍വന്‍ഷന്‍ തീരുമാനിച്ചു .കണ്‍വന്‍ഷന്‍ പ്രസിഡന്റ് ടി.കെ .രാമദാസ് ഉദ്ഘാടനം ചെയ്തു .സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ ,ടി .കെ.സതീഷ്‌ പണിക്കര്‍ ,ടി.കെ.പത്മനാഭന്‍ ,വിപിന്‍ അയ്യാത്ത് ,ടി.കെ.സതീശന്‍ ,    ഏ.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു .