ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, March 28, 2011

ആദരാഞ്ജലികള്‍



 പൂക്കോട്ടുംപാടം അമ്പലപോയിലില്‍ അന്തരിച്ച
         കുന്നക്കാവ് കളരിക്കല്‍ സേതു മാധവന്‍ പണിക്കര്‍ക്ക്
സമാജത്തിന്റെ ആദരാഞ്ജലികള്‍ 

Saturday, March 05, 2011

ടി .കെ .മാധവ പണിക്കര്‍

                                                                                 തളിയങ്ങോട്ട്    കളരിക്കല്‍               
  മാധവ  പണിക്കര്‍
ടി.കെ.മാധവപ്പണിക്കര്‍ 
        തളിയങ്ങോട്ട് കളരിക്കല്‍ രാമന്‍ പണിക്കരുടെ നാലുമക്കളില്‍ മൂത്തപുത്രനായി 1920ഫെബ്രുവരിയില്‍  നിലമ്പൂരിലെ  അമരമ്പലത്തെ ആനമുണ്ടയില്‍  ജനനം .അമരമ്പലം ഉള്ളാട് ഗവര്‍മെന്റ് എല്‍.പി .സ്ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.തുടര്‍ന്ന്‍ മഞ്ചേരി പത്തപിരിയം അപ്പുക്കുട്ടന്‍ പണിക്കരുടെ കീഴില്‍ സംസ്കൃത പഠനവും ,ജ്യോതിഷ പഠനവും നടത്തി .പതിനഞ്ചു വയസ്സില്‍ ജ്യോതിഷം കൈകാര്യം ചെയ്തു തുടങ്ങി .കൃത്യമായ പ്രവചന നൈപുന്ന്യവും ജാതക കുറിയും ദേശത്തും ദേശാന്തരങ്ങളിലും പ്രശസ്തി നേടികൊടുത്തു .2006 ശതഭിഷിക്തനായി. 2007ഇഹലോകവാസം വെടിഞ്ഞു .
                 പെരിന്തല്‍മണ്ണ പരേതയായ കക്കൂത്ത് കളരിക്കല്‍  പാറുക്കുട്ടിയും ,ചന്ദ്രികയും ഭാര്യമാര്‍ .നാലു പെണ്മക്കളും അഞ്ചു ആണ്മക്കളും.ഇളയ മകന്‍ ശ്രീജിത്ത്‌ പണിക്കര്‍ മാത്രമാണ് ജ്യോതിഷം കൈകാര്യം ചെയ്യുന്നത് .
പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന പരേതനായ അരീകുളങ്ങര സോമന്‍ പണിക്കര്‍ മൂത്ത മരുമകനും, യുവജ്യോതിഷികളില്‍ ശ്രദ്ധേയനായ അരീകുളങ്ങര സുരേഷ് പണിക്കര്‍ പേരമകനുമാണ്.